ബോധവത്​കരണത്തിന് കാർട്ടൂണുമായി മോട്ടോർ വാഹന വകുപ്പ്

കാക്കനാട്: ട്രാഫിക് ബോധവത്കരണത്തിന് പുത്തൻ ആശയവുമായി മോട്ടോർ വാഹന വകുപ്പ്. നിയമലംഘനങ്ങൾക്ക് ശിക്ഷ കാണിച്ചുള്ള കാർട്ടൂണുകളുപയോഗിച്ചാണ് ബോധവത്കരണം. റോഡരികിലെ കൂറ്റൻ ബോർഡുകളിൽ ഇത് പ്രദർശിപ്പിക്കും. ആദ്യഘട്ടത്തിൽ നെടുമ്പാശ്ശേരി എയർപോർട്ട് ഹൈവേയിൽപന്ത്രണ്ടോളം കാർട്ടൂണുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പിൻെറ എൻഫോഴ്സ്മൻെറ് ടീമിലെ അസിസ്റ്റൻറ് ഇൻസ്പെക്ടറായ കെ.എൻ. നജീബിന് തോന്നിയ ആശയമാണ് ഇത്തരത്തിെല പരിപാടിയിലേക്കെത്തിച്ചത്. കാർട്ടൂണിസ്റ്റ് ഇബ്രാഹീം ബാദുഷയാണ് കാർട്ടൂണുകൾ വരച്ചുനൽകിയത്. കാക്കനാട്ടെ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്മൻെറ് കൺട്രോൾ റൂമിലെ ജീവനക്കാരനായ ജിനുവാണ് ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റിയത്. സിയാലിൻെറ സഹകരണത്തോടെ നടപ്പാക്കിയ ബോധവത്കരണ പരിപാടി മറ്റുജില്ലകളിലേക്കും വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് മോട്ടോർ വാഹന വകുപ്പ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.