കൊച്ചി: തദ്ദേശസ്ഥാപനങ്ങൾ മുഖേനയുള്ള വികസനപ്രവർത്തനങ്ങളിൽ സാങ്കേതിക സഹായം നൽകാൻ എൻജിനീയറിങ് വിദ്യാർഥികളുടെ സേവനം പ്രയോജനപ്പെടുത്തുന്നു. വിദ്യാർഥികളുടെ തൊഴിൽ നൈപുണ്യം ഉപയോഗപ്പെടുത്തുന്നതോടൊപ്പം എൻജിനീയറിങ് അധ്യാപകരുടെ അറിവും കഴിവും വിനിയോഗിക്കാനും തീരുമാനമുണ്ട്. എൻജിനീയറിങ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിൻെറ കേന്ദ്രങ്ങളാക്കുകയാണ് ലക്ഷ്യമിടുന്നത്. സർക്കാർ, എയിഡഡ്, സ്വാശ്രയ കോളജുകളിൽനിന്ന് എൻജിനീയറിങ്, ബിരുദാനന്തര ബിരുദ കോഴ്സുകൾ പൂർത്തിയാക്കിയവർക്ക് തദ്ദേശസ്ഥാപനങ്ങളിൽ ഒരു വർഷത്തെ ഇേൻറൺഷിപ്പും പ്രായോഗിക നൈപുണ്യ വികസനവും നൽകും. തദ്ദേശ സ്ഥാപനങ്ങൾക്ക് പുറമെ അനുബന്ധ സ്ഥാപനങ്ങളായ കില, ശുചിത്വമിഷൻ, തൊഴിലുറപ്പ് മിഷൻ, കുടുംബശ്രീ, ക്ലീൻ കേരള കമ്പനി ലിമിറ്റഡ്, കേരള സ്റ്റേറ്റ് റൂറൽ റോഡ്സ് ഡെവലപ്മൻെറ് ഏജൻസി, ഇൻഫർമേഷൻ കേരള മിഷൻ, ലൈഫ് മിഷൻ, ഹരിതകേരളം, ഇംപാക്ട് കേരള ലിമിറ്റഡ്, അമൃത് മിഷൻ മാനേജ്മൻെറ് യൂനിറ്റ് എന്നിവിടങ്ങളിലും ഇവർക്ക് അപേക്ഷ നൽകാം. ബിരുദ കോഴ്സുകൾ പൂർത്തിയാക്കിയവർക്ക് പ്രതിമാസം 10,000 രൂപയും ബിരുദാനന്തര ബിരുദ കോഴ്സ് പൂർത്തിയാക്കിയവർക്ക് 15,000 രൂപയുമാണ് സ്റ്റൈപൻഡ്. ഇേൻറൺഷിപ്പിന് പരിഗണിക്കുന്നവർ അഡീഷനല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) വഴി രജിസ്റ്റർ ചെയ്യണം. ഗ്രാമപഞ്ചായത്തുകളിൽ ഒാരോ സിവിൽ എൻജിനീയറിങ് വിദ്യാർഥിക്കും ബ്ലോക്ക് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും രണ്ടുവീതം സിവിൽ എൻജിനീയറിങ് വിദ്യാർഥികൾക്കും ജില്ല പഞ്ചായത്തുകളിലും കോർപറേഷനുകളിലും രണ്ടുവീതം സിവിൽ എൻജിനീയറിങ് വിദ്യാർഥികൾക്കും ഓരോ ഇലക്ട്രിക്കൽ എൻജിനീയറിങ് വിദ്യാർഥിക്കും ഓരോ ഓട്ടോമൊബൈൽ/ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥികൾക്കും ഒരേസമയം ഇേൻറൺഷിപ് നൽകും. വിദ്യാർഥികൾക്ക് ഇഷ്ടമുള്ള തദ്ദേശസ്ഥാപനം െതരഞ്ഞെടുക്കാം. പ്രോജക്ട് വർക്കുകൾ പൂർത്തിയാക്കാൻ തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ അവസരമൊരുക്കണമെന്നും നിർേദശിച്ചിട്ടുണ്ട്. - എ. സക്കീർ ഹുസൈൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.