എല്ലാ പഞ്ചായത്തുകളിലും കേരഗ്രാമം പദ്ധതി -മന്ത്രി വി.എസ്. സുനില്‍കുമാര്‍

മൂവാറ്റുപുഴ: കേരഗ്രാമം പദ്ധതി എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. കൃഷിവകുപ്പിൻെറ നേതൃത്വത്തില്‍ ആയവന, കല്ലൂര്‍ക്കാട്, മഞ്ഞള്ളൂര്‍ പഞ്ചായത്തുകളില്‍ ആരംഭിക്കുന്ന കേരഗ്രാമം പദ്ധതി വാഴക്കുളത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ സ്ഥാപനങ്ങളിലുൾപ്പെടെ മുഴുവന്‍ തരിശ് പ്രദേശങ്ങളിലും പച്ചക്കറി കൃഷി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. എല്‍ദോ എബ്രഹാം എം.എല്‍.എ അധ്യക്ഷതവഹിച്ചു. മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എന്‍.ജെ. ജോര്‍ജ്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഡോളി കുര്യാക്കോസ്, ജില്ല കൃഷി ഓഫിസര്‍ സിബി ജോസഫ് പേരയില്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജോസി ജോളി, പഞ്ചായത്ത് പ്രസിഡൻറ്മാരായ ഷീന സണ്ണി, റെബി ജോസ് എന്നിവര്‍ സംസാരിച്ചു. കല്ലൂര്‍ക്കാട്, മഞ്ഞള്ളൂര്‍, ആയവന ഗ്രാമപഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്കായി കൃഷിവകുപ്പില്‍നിന്ന് 50ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. സംസ്ഥാനത്ത് നാളികേര ഉൽപാദനക്ഷമത വറധിപ്പിക്കുന്നതിന് കൃഷിവകുപ്പ് നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതി സംസ്ഥാനത്തെ നിയോജകമണ്ഡലങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിലാണ് നടപ്പാക്കുന്നത്. രോഗബാധിതയായ തെങ്ങുകള്‍ വെട്ടിമാറ്റി പുതിയ തെങ്ങിന്‍ തൈകള്‍ നടുന്നതടക്കുമുള്ള സംയോജിത കൃഷിപരിപാലനം, കിണര്‍, മോട്ടോര്‍, ലിഫ്റ്റ് ഇറിഗേഷന്‍ േപ്രാജക്ടുകള്‍ അടക്കമുള്ള ജലസേചന പദ്ധതികള്‍, യന്ത്രങ്ങള്‍, മൂല്യവർധിത ഉൽപന്നങ്ങളുടെ ഉൽപാദനം, വിപണനം എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്. EM mvpa KERA KARSHAKA GRAM 2 കേരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി വി.എസ്. സുനില്‍കുമാര്‍ നിര്‍വഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.