ആലുവ: കണിയാംകുന്ന് തേമാലിൽ റെസിഡൻറ്സ് അസോസിയേഷൻ വാർഷിക കുടുംബസംഗമം ബിനാനിപുരം എസ്.ഐ സുധീർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് നാദിർഷ അധ്യക്ഷതവഹിച്ചു. വാർഡ് അംഗം ജയൻ, ശ്രീജിത്, ജിജി, അബ്‌ദുല്ല, സെയ്തു എന്നിവർ സംസാരിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും കലാ, കായിക മത്സരങ്ങൾ നടത്തി. യൂസുഫ് കുട്ടമശ്ശേരിക്കും വള്ളിക്കും നാടിൻെറ ആദരം ആലുവ: പഴയകാല സിനിമ സംവിധായകൻ യൂസുഫ് കുട്ടമശ്ശേരിക്കും തിരുനബി എന്ന കഥാപ്രസംഗത്തിലൂടെ വൈറലായ വള്ളിക്കും നാടിൻെറ ആദരം. സമരം, കിനാവള്ളി തുടങ്ങിയ സിനിമകളുടെ സംവിധായകനായും സഹസംവിധായകനായും പ്രവർത്തിച്ചയാളാണ് യൂസുഫ്. 65ലേറെ നാടകങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. എന്നാൽ, പിന്നീട് ആരും ശ്രദ്ധിക്കാതെപോയി. സ്വയം എഴുതി തയാറാക്കിയ തിരുനബി എന്ന കഥാപ്രസംഗം അവതരിപ്പിച്ച വള്ളി സമൂഹ മാധ്യമങ്ങളിലൂടെയാണ് ശ്രദ്ദിക്കപ്പെട്ടത്. കഥാപ്രസംഗ വിഡിയോ ഇതിനോടകം മൂന്നുലക്ഷം പേർ കണ്ടു. നാടൻ പാട്ട് കലാകാരികൂടിയാണ് വള്ളി. കുട്ടമശ്ശേരി വാട്സ്ആപ് കൂട്ടായ്മയാണ് ആദരിക്കൽ വേദി ഒരുക്കിയത്. കീഴ്മാട് പഞ്ചായത്ത് പ്രസിഡൻറ് കെ.എ. രമേശ്, കുട്ടമശ്ശേരി ബാങ്ക് പ്രസിഡൻറ് മീതിയൻപിള്ള എന്നിവർ പൊന്നാട അണിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.