വി.വി. സെബാസ്​റ്റ്യൻ വൈസ് പ്രസിഡൻറ്​

കാലടി: ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറായി വി.വി. സെബാസ്റ്റ്യൻ െതരഞ്ഞെടുക്കപ്പെട്ടു. തിങ്കളാഴ്ച നടന്ന െതരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി വി.വി. സെബാസ്റ്റ്യന് 10 വോട്ടും എൽ.ഡി.എഫ് സ്ഥാനാർഥി എം.കെ. കലാധരന് ആറ് വോട്ടും ലഭിച്ചു. യു.ഡി.എഫിലെ മുൻധാരണ പ്രകാരം കെ.പി. അനൂപ് രാജിെവച്ചതിനെ തുടർന്നാണ് െതരഞ്ഞെടുപ്പ്. സൗജന്യ ആംബുലൻസ് സർവിസ് കാലടി: കാലടി-കാഞ്ഞൂർ പഞ്ചായത്തുകളിലെ വിവിധ െറസിഡൻറ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ കാലടി മേഖല െറസിഡൻറ്സ് അസോസിയേഷൻെറ (കെയർ കാലടി) നേതൃത്വത്തിൽ സൗജന്യ ആംബുലൻസ് സർവിസ് ആരംഭിച്ചു. മന്ത്രി കെ. കൃഷ്ണൻകുട്ടി ഫ്ലാഗ്ഓഫ് ചെയ്തു. റോജി എം.ജോൺ എം.എൽ.എ അധ്യക്ഷതവഹിച്ചു. മേഖല പ്രസിഡൻറ് സി.കെ. അൻവർ അധ്യക്ഷതവഹിച്ചു. കെയർ കാലടി ജനറൽ സെക്രട്ടറി വി.ബി. സിദിൽകുമാർ, ജില്ല പഞ്ചായത്ത് അംഗം ശാരദ മോഹൻ, പഞ്ചായത്ത് പ്രസിഡൻറുമാരായ അഡ്വ. കെ. തുളസി, എം.പി. ലോനപ്പൻ, ഇമാം അബ്ബാസ് അൽ ഹസനി, പഞ്ചായത്ത് അംഗം ബിജു മാണിക്ക്യമംഗലം, സോബിൻ ജോസ് എന്നിവർ സംസാരിച്ചു. 24 മണിക്കൂറും സൗജന്യമായി സർവിസ് നടത്തും. രണ്ട് ൈഡ്രവർമാരെയും സജ്ജീകരിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.