കുമരകം: ശബരിമല തീർഥാടനം കഴിഞ്ഞ് മടങ്ങിയവരുടെ കാർ നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു. പിന്നാലെ വന്ന വാൻ കാറിൻെറ പിന്നിൽ ഇടിച്ചതോടെ പൂർണമായി തകർന്ന് കാറിലുണ്ടായിരുന്ന ഏഴ് അയ്യപ്പഭക്തർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകീട്ട് 5.30ന് കുമരകം എസ്.ബി.ഐ ശാഖക്ക് സമീപമായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ 110 കെ.വി ലൈനിലെ ഇരുമ്പ് പോസ്റ്റ് തകർന്ന് വൈദ്യുതിബന്ധം തകരാറിലായി. കൊച്ചിയിൽനിന്നുള്ള തീർഥാടകവാഹനമാണ് അപകടത്തിൽപെട്ടത്. പരിപാടികൾ ഇന്ന് മണര്‍കാട് കത്തീഡ്രല്‍ അങ്കണം: മലങ്കരസഭയുടെ വാനമ്പാടി ചെറിയാന്‍ കോട്ടയില്‍ അച്ഛൻെറ സ്മരണാര്‍ഥം സുറിയാനി സംഗീത സായാഹ്നം - 6.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.