അങ്കമാലി: കേരളത്തിലെ ഫര്‍ണിച്ചര്‍ വ്യവസായത്തെ ലോകോത്തരമായി അവതരിപ്പിക്കുന്ന ഫിഫെക്സ് എക്സിബിഷന് അങ്കമാലി അഡ്ലക്സ് കണ്‍വെന്‍ഷന്‍ സൻെററില്‍ തുടക്കമായി. ഫര്‍ണിച്ചര്‍ മാനുഫാക്ചറേഴ്സ് ആൻഡ് മര്‍ച്ചൻറ്സ് വെല്‍ഫെയര്‍ അസോസിയേഷൻ (എഫ്.യു.എം.എം.എ) സംഘടിപ്പിക്കുന്ന എക്സിബിഷനില്‍ 680 സ്റ്റാൾ ഉണ്ട്. ഫര്‍ണിച്ചര്‍ മേഖലക്ക് ആവശ്യമായ മെഷിനറികളും നിർമാണസാമഗ്രികളും ലഭ്യമാണ്. ഫര്‍ണിച്ചര്‍ മേഖലയിലെ നൂതന ഉൽപന്നങ്ങള്‍, പുതിയ നിർമാണ രീതികള്‍ എന്നിവ സംബന്ധിച്ച സെമിനാറുകളും സംഘടിപ്പിച്ചിട്ടുണ്ട്. എക്സിബിഷന്‍ ഞായറാഴ്ച രാവിലെ 11ന് മന്ത്രി ഇ.പി. ജയരാജന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന പ്രസിഡൻറ് ടോമി പുലിക്കാട്ടില്‍, ജനറല്‍ സെക്രട്ടറി ഷാജി മന്‍ഹര്‍ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.