രുചിമേളം തീർത്ത് വിദ്യാർഥി സൗഹൃദക്കൂട്ടം

മട്ടാഞ്ചേരി: ഇഴപിരിയാത്ത സൗഹൃദത്തിൻെറ നന്മയിൽ ഏഴ് വിദ്യാർഥിനികൾ ഒരുക്കിയ രുചിമേള ശ്രദ്ധേയമായി. വിവിധ കോളജുകളിൽ പഠിക്കുന്ന അസ്മ അതീഖ്, അഫിയ ജലീൽ, മിസ്രിയ ഫൈസൽ, ദിയ ബാബു, ഫിസ ഷിഫാസ്, ഫർഹാന നൗഷാദ്, ആലിയ അൻവർ എന്നിവരാണ് സംഘാംഗങ്ങൾ. ഫോർട്ട്കൊച്ചി സൻെറ് മേരീസ് ആംഗ്ലോ ഇന്ത്യൻ സ്കൂളിലെ എൽ.കെ.ജി ക്ലാസ് മുറിയിൽനിന്നാണ് ഇവരുടെ ചങ്ങാത്തം തുടങ്ങിയത്. 10 വരെ ഇതേ സ്കൂളിൽ ഒരുമിച്ച് പഠിച്ചശേഷം കലാലയങ്ങളിൽ എത്തിയപ്പോൾ വ്യത്യസ്ത കോളജുകളിലായെങ്കിലും സൗഹൃദം കാത്തുസൂക്ഷിച്ചു. ഫോർട്ട്കൊച്ചിയിലെ നവവത്സര ആഘോഷങ്ങളോടനുബന്ധിച്ച് ഏഴു പേരും ചേർന്ന് ഫോർട്ട്കൊച്ചി പള്ളത്ത് രാമൻ സാംസ്കാരിക കേന്ദ്രത്തിൽ രുചിമേള നടത്തി. രുചി എന്ന അർഥം വരുന്ന ഫ്രഞ്ച് വാക്കായ 'ലാഫ്ളി' എന്നാണ് മേളയുടെ പേര്. ഏഴുപേരുടെയും മാതാക്കൾ ചേർന്നാണ് മേള ഉദ്ഘാടനം ചെയ്തത്. ഗുരുസ്മരണയും സംഗീത സന്ധ്യയും കൊച്ചി: കെ.എം. നടേശൻ ഭാഗവതരുടെ സ്മരണയുണർത്തി നടേശൻ ഭാഗവതർ സ്മാരക സംഗീതശാല ഗുരുസ്മരണയും സംഗീതസന്ധ്യയും സംഘടിപ്പിച്ചു. നാടകാചാര്യനായ കെ.എം. ധർമൻ ഉദ്ഘാടനം ചെയ്തു. ഇ.കെ. മുരളീധരൻ അനുസ്മരണ പ്രഭാഷണം നടത്തി. ശിഷ്യന്മാരായ സിനിമ പിന്നണി ഗായകൻ അഫ്സൽ, ഗായിക ജെൻസി, ഡോ. സതീഷ് ഭട്ട്, ടി.കെ. വത്സൻ, വി.എ. ശ്രീജിത്, പീറ്റർ ജോസ് എന്നിവർ സംസാരിച്ചു. ഇടക്കൊച്ചി സലിം കുമാർ സ്വാഗതവും കെ.എൻ. ശാന്താറാം നന്ദിയും പറഞ്ഞു. ഗ്രൂപ് ഓഫ് സ്കൂൾ സിംഗേഴ്സിൻെറ സംഗീത സന്ധ്യയും നടന്നു. EC10 gurusmarana കെ.എം. നടേശൻ ഭാഗവതർ സ്മാരക ഗുരുസ്മരണ കെ.എം. ധർമൻ ഉദ്ഘാടനം ചെയ്യുന്നു പമ്പ് ഹൗസും പൈപ്പ് ലൈനുകളും മാറ്റാൻ ഒരു കോടിയുടെ പദ്ധതി കളമശ്ശേരി: കാലപ്പഴക്കം ചെന്ന ശുദ്ധജല പമ്പ് ഹൗസും പൈപ്പ് ലൈനുകളും മാറ്റിസ്ഥാപിക്കാൻ ഒരു കോടിയുടെ പദ്ധതി. നഗരസഭയുടെ കിഴക്കൻ പ്രദേശങ്ങളിലേക്ക് ശുദ്ധജലം വിതരണം ചെയ്യുന്ന യൂനിവേഴ്സിറ്റി പമ്പ് ഹൗസും വിതരണം നടത്തുന്ന പൈപ്പുകളും മാറ്റിസ്ഥാപിക്കാനാണ് തുക. പദ്ധതിക്കായി 1.5 കോടിയുടെ അനുമതി ലഭിച്ചതായി വി.കെ. ഇബ്രാഹീം കുഞ്ഞ് എം.എൽ.എ അറിയിച്ചു.140 എം.എം. വ്യാസമുള്ള പൈപ്ലൈൻ തുടർച്ചയായി പൊട്ടുന്നതിനാൽ ജലവിതരണം തടസ്സപ്പെടുകയാണ്. ഇതുകാരണം തേവയ്ക്കൽ, പറക്കാട്ടുമല, പുളിയാമ്പുറം, വായനക്കോട് എന്നിവിടങ്ങളിൽ ജലക്ഷാമം രൂക്ഷമാണ്. ഇത് പരിഹരിക്കാൻ അരക്കോടി രൂപയാണ് അനുവദിച്ചത്. 1300 മീറ്റർ നീളത്തിൽ 200 എം.എം പൈപ്ലൈൻ സ്ഥാപിച്ച് വെള്ളത്തിൻെറ അളവ് കൂട്ടുമെന്ന് എം.എൽ.എ പറഞ്ഞു. കളമശ്ശേരി പമ്പ് ഹൗസ് പുതുക്കിപ്പണിയാൻ 25 ലക്ഷം രൂപയും അനുവദിച്ചു. തൃക്കാക്കര നഗരസഭ പ്രദേശങ്ങളിലേക്ക് ശുദ്ധജലവിതരണം നടത്തുന്ന യൂനിവേഴ്സിറ്റി പമ്പ് ഹൗസ് പുതുക്കിപ്പണിയാൻ 30 ലക്ഷം രൂപയും അനുവദിച്ചതായി എം.എൽ.എ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.