ആരോഗ്യ സർവകലാശാല ക​േലാത്സവം: കോട്ടയം മെഡിക്കൽ കോളജ് മുന്നിൽ

ഗാന്ധിനഗർ (കോട്ടയം): ആരോഗ്യസർവകലാശാലയുടെ മധ്യമേഖല കലോത്സവത്തിൽ ആതിഥേയരായ കോട്ടയം മെഡിക്കൽ കോളജ് മുന്നിൽ. 59 പോയേൻറാടെയാണ് കോട്ടയത്തിൻെറ കുതിപ്പ്. 53 പോയൻറുമായി പാലക്കാട് വിഷ്ണു ആയുർവേദ കോളജ് തൊട്ടുപിന്നിലുണ്ട്. പാലക്കാട് ശാന്തിഗിരി ആയുർവേദ കോളജാണ് മൂന്നാമത് (46 പോയൻറ്). രണ്ടാം ദിവസമായ ഞായറാഴ്ച പത്ത് വേദികളിലായി ഒപ്പന, ഭരതനാട്യം, ശാസ്ത്രീയ സംഗീതം, വട്ടപ്പാട്ട്, മോണോആക്ട്, മിമിക്രി, പ്രസംഗം, ചെറുകഥ രചന, ക്ലേ മോഡലിങ്, വിൻസ്റം ഗോലി, പ്രതിഷ്ഠാപനം, പദ്യനിർമാണം ഓയിൽ പെയിൻറിങ്, കാരിക്കേച്ചർ, കാർട്ടൂണിങ്, കവിത പാരായണം മത്സരങ്ങൾ നടന്നു. തിങ്കളാഴ്ച വെസ്റ്റേൺ ഗ്രൂപ് മ്യൂസിക്, ഫോക് ഡാൻസ്, ഗാനമേള, കോൽക്കളി നാടകം, നാടൻപാട്ട്, പൂരക്കളി, ഗസൽ, വെസ്റ്റേൺ സോളോ എന്നിവ വേദിയിലെത്തും. ചൊവ്വാഴ്ച മേള സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.