കസ്​റ്റഡിയിലെടുത്ത ബോട്ടുകൾക്ക്​ പിഴചുമത്തി

മുനമ്പം: ഹാർബറിൽ ചെറുമീനുകളുമായി പിടികൂടിയ ബോട്ടുകൾക്ക് രണ്ടരലക്ഷം രൂപ വീതം പിഴചുമത്തി. പള്ളിപ്പുറം സ്വദേശികളായ മോളി ബർണബാസ്‌, പി.ജി. ഗിരീഷ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ഇമ്മാനുവൽ, പുണർതം എന്നീ ബോട്ടുകളാണ് കസ്റ്റഡിയിലെടുത്തത്. ഫിഷറീസ്-മറൈൻ എൻഫോഴ്‌സ്‌മൻെറ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇരു ബോട്ടുകളിൽനിന്ന് 150 ബോക്‌സോളം വളർച്ചയെത്താത്ത കിളിമീനുകളാണ് പിടിച്ചെടുത്തത്. പുണർതം ബോട്ടിൽ ഉണ്ടായിരുന്ന വലുപ്പമെത്തിയ മീനുകൾ ലേലം ചെയ്തുകിട്ടിയ 10,100 രൂപ സർക്കാറിലേക്ക് മുതൽക്കൂട്ടിയിരുന്നു. ബോട്ടുകൾ കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ചു വെള്ളിയാഴ്ച ബോട്ടുടമകളും തൊഴിലാളികളും അനുബന്ധ മേഖലയിലുള്ളവരും ചേർന്ന് രണ്ടു ഹാർബറുകളിലും ഹർത്താൽ ആചരിക്കുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തിരുന്നു. രണ്ടു ബോട്ടുകളിലും 25 ശതമാനത്തിൽ താഴെ ചെറുമത്സ്യങ്ങൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും 40 ശതമാനം വരെ പിടിക്കുന്നത് കുറ്റകരമല്ലെന്നും ചൂണ്ടിക്കാണിച്ചായിരുന്നു സമരം. ഇൻസ്‌പെക്ടർ ഓഫ് ഗാർഡ് സി. രാജീവ് കുമാർ, സബ് ഇൻസ്‌പെക്ടർ ഓഫ് ഗാർഡ് വി. ജയേഷ്, മറൈൻ എൻഫോഴ്‌സ്‌മൻെറ് സി.പി.ഒമാരായ സിജു, ദിനേശ്, സുബീഷ്, സീ ഗാർഡുമാരായ വിനു, സുരേഷ് എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.