കൊച്ചി: ഷെയ്ൻ നിഗമിനെ നിർമാതാക്കളുടെ സംഘടന വിലക്കിയ സംഭവത്തിൽ ഒത്തുതീർപ്പിന് വഴിയൊരുക്കി, ഷെയ്ന്‍ 'അമ്മ' ജനറല്‍ സെക്രട്ടറി ഇടവേള ബാബുവുമായി കൂടിക്കാഴ്ച നടത്തി. അമ്മ ഭാരവാഹിയായ നടന്‍ സിദ്ദീഖും പങ്കെടുത്തു. മുടങ്ങിക്കിടക്കുന്ന സിനിമകള്‍ പൂര്‍ത്തീകരിക്കാന്‍ തയാറാണെന്ന് ഷെയ്ന്‍ നിഗം അമ്മ ഭാരവാഹികള്‍ക്ക് ഉറപ്പുനല്‍കി. വിഷയവുമായി ബന്ധപ്പെട്ട് പറയാനുള്ളതെല്ലാം ഷെയ്ന്‍ അവതരിപ്പിച്ചു. ഷെയ്ന്‍ പറഞ്ഞ ചില കാര്യങ്ങളില്‍ വ്യക്തത വരുത്താൻ ഫെഫ്ക നേതൃത്വവുമായി 'അമ്മ' ഭാരവാഹികള്‍ രണ്ടുദിവസത്തിനകം ചര്‍ച്ച നടത്തും. 'വെയില്‍' എന്ന സിനിമക്ക് എത്ര ദിവസത്തെ ഡേറ്റാണ് വേണ്ടതെന്നതിലാണ് പ്രധാനമായും അവ്യക്തത. 15 ദിവസമാണ് നേരത്തേ നടന്ന ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ സംവിധായകന്‍ ആവശ്യപ്പെട്ടതെങ്കിലും സെറ്റിലെത്തിയപ്പോള്‍ 24 ദിവസത്തെ ഷൂട്ട് വേണമെന്ന് പറഞ്ഞതിനെത്തുടർന്നാണ് വീണ്ടും പ്രശ്‌നങ്ങള്‍ തുടങ്ങിയത്. സിനിമയുടെ കുറേയധികം ഭാഗങ്ങള്‍ ചിത്രീകരിക്കാനുണ്ടെന്നും സംവിധായകന്‍ പറഞ്ഞ സമയത്ത് സിനിമ തീര്‍ക്കാന്‍ എത്ര ശ്രമിച്ചാലും സാധ്യമാകില്ലെന്നുമാണ് ഷെയ്‌നിൻെറ നിലപാട്. ഇക്കാര്യത്തില്‍ ഫെഫ്ക നേതൃത്വം സംവിധായകനുമായി ആശയവിനിമയം നടത്തിയശേഷം 'അമ്മ' ജനറല്‍ സെക്രട്ടറിയെ അറിയിക്കും. ഇക്കാര്യങ്ങളില്‍ വ്യക്തത വന്നശേഷമാകും നിര്‍മാതാക്കളുടെ സംഘടനയുമായി ചര്‍ച്ച നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.