പാതാളം ബണ്ടിൽ വീണ്ടും മാലിന്യമൊഴുക്കി

കളമശ്ശേരി: മാസങ്ങളുടെ ഇടവേളക്കുശേഷം പാതാളം ബണ്ടിൽ മാലിന്യം ഒഴുകിയെത്തി പുഴ മലിനമായി. പാതാളം റെഗുലേറ്റർ ബ്രിഡ്ജിലെ ഷട്ടറിനു താഴെയാണ് മാലിന്യം ഒഴുകിവന്ന് കെട്ടിക്കിടക്കുന്നത്. എടയാർ വ്യവസായ മേഖലയിൽനിന്ന് പുറന്തള്ളിയ മൃഗക്കൊഴുപ്പാണ് ഒഴുകി മലിനമാക്കിയതെന്നാന്ന് ആരോപണം. നിരന്തരം രാസമാലിന്യം അടക്കം ഒഴുക്കി മലിനമായിരുന്ന പാതാളം പുഴ പ്രളയശേഷം ശാന്തമായ അവസ്ഥയിലായിരുന്നു. ഏലൂർ മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതരുടെ ശ്രദ്ധയിൽ സംഭവം പെട്ടിരുന്നില്ല. പ്രദേശത്ത് ഓഫിസുമായി ബന്ധപ്പെടുത്തി കാമറകളും സ്ഥാപിച്ചിട്ടുണ്ട്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ബോർഡ് ഉദ്യോഗസ്ഥരെത്തി വെള്ളത്തിൻെറ സാമ്പിളെടുത്തു. ഫോട്ടോ EC7 waste പാതാളം റെഗുലേറ്റർ ബ്രിഡ്ജിലെ ഷട്ടറിനു സമീപം ഒഴുകിയെത്തിയ മൃഗക്കൊഴുപ്പ് ഗാന്ധിജിയുടെ ചിത്രം തെരഞ്ഞെടുപ്പിന് ഉപയോഗിച്ചെന്ന് പരാതി കളമശ്ശേരി: സർവിസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ മത്സരിച്ച യു.ഡി.എഫ് സ്ഥാനാർഥികൾ നിയമവിരുദ്ധമായി രാഷ്ട്രപിതാവിൻെറ ചിത്രം പ്രചാരണത്തിന് ദുരുപയോഗം ചെയ്തതായി ആരോപിച്ച് പൊലീസിൽ പരാതി. ഡിസംബർ ഒന്നിന് നടന്ന കളമശ്ശേരി സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് പാനലിൽ മത്സരിച്ച സ്ഥാനാർഥികൾ മഹാത്മാഗാന്ധിയുടെ ചിത്രം അച്ചടിച്ച നോട്ടീസ് ഉപയോഗിച്ച് വോട്ട് പിടിച്ചതായാണ് ആരോപണം. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് മത്സരിച്ചു വിജയിച്ച 13 യു.ഡി.എഫ് ഭരണസമിതി അംഗങ്ങൾക്കുമെതിരെ കളമശ്ശേരി പൊലീസിൽ പരാതി നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.