കൊച്ചി: എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവം ഞായറാഴ്ച സമാപിക്കും. ഇതോടനുബന്ധിച്ച് നാഷനൽ ബുക്ക് ട്രസ്റ്റിൻെറ സഹകരണത്തോടെ സംഘടിപ്പിച്ച ദ്വിദിന കുട്ടികളുടെ സാഹിത്യോത്സവം ശനിയാഴ്ച സമാപിച്ചു. 'ഒരുസങ്കീർത്തനം പോലെയുടെ 25 വർഷം' ചർച്ച പ്രഫ. എം. തോമസ് മാത്യു ഉദ്‌ഘാടനം ചെയ്തു. ടി. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. പെരുമ്പടവം ശ്രീധരൻ മറുപടിപ്രസംഗം നടത്തി. ഫോട്ടോ EC8 pusthakotsavam കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ 'ഒരു സങ്കീർത്തനം പോലെ' യുടെ 25ാം വാർഷിക ആഘോഷവേളയിൽ തൻെറ പുസ്തകത്തിലെ കഥാപാത്രത്തിൻെറ പേരുള്ള ദസ്തയേവ്സ്കി എന്ന കുട്ടി പെരുമ്പടവം ശ്രീധരനെ പൊന്നാട അണിയിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.