പ്രകൃതിയുടെ വർണം പകർന്ന് മേഘ്നയുടെ ചിത്രങ്ങൾ

കൊച്ചി: 'ഭക്ഷണത്തോടൊപ്പം കല' ആശയവുമായി പത്താം ക്ലാസ് വിദ്യാർഥിനിയായ മേഘ്‌ന ആർ.റോബിൻസിൻെറ ചിത്രങ്ങളുടെ പ്രദർശന ം ഇൻഫോപാർക്കിലെ ഫോർ പോയൻറ്സ് ബൈ ഷെറാട്ടൺ ഹോട്ടലിലെ ഓൾ സ്‌പൈസസ് റസ്റ്റാറൻറിൽ തുടങ്ങി. രാജഗിരി ക്രിസ്തുജയന്തി പബ്ലിക് സ്‌കൂൾ വിദ്യാർഥിനിയാണ് മേഘ്ന. അക്രലിക്, വാട്ടർ കളർ രചനകളായ നാൽപത്തിയഞ്ചിലേറെ ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. ഡിസംബർ 13വരെ വൈകീട്ട് അഞ്ച് മുതൽ രാത്രി 11 വരെയാണ് പ്രദർശനം. അടിക്കുറിപ്പ്: EC12 megna1, EC13 megna2, EC14 megna3 ചിത്രകാരി മേഘ്‌ന ഫോർ പോയൻറ്സ് ബൈ ഷെറാട്ടണിലെ ചിത്രപ്രദർശനത്തിൽ വിദ്യാർഥിക്ക് പീഡനം; സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ ഉദയംപേരൂർ: വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ. നാലാം ക്ലാസിൽ പഠിക്കുന്ന ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഉദയംപേരൂർ നടക്കാവ് കീച്ചേരിപറമ്പ് വീട്ടിൽ അഖിലിനെയാണ് (26) പോക്സോ നിയമപ്രകാരം ഉദയംപേരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ നിഖിൽ പീഡിപ്പിച്ചതായി രക്ഷാകർത്താക്കൾ പരാതി നൽകിയതിനെ തുടർന്നാണ് അറസ്റ്റ്. പ്രതിയെ കോടതിയിൽ ഹാജരാക്കി. ഡി.വൈ.എഫ്.ഐ മാർച്ചിൽ സംഘർഷം മട്ടാഞ്ചേരി: ഫോർട്ട്കൊച്ചി ഡെൽറ്റ സ്റ്റഡി സ്കൂളിൽനിന്ന് കഴിഞ്ഞദിവസം അഞ്ച് അധ്യാപകരെ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ സ്കൂളിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. കാരണം കാണിക്കൽ നോട്ടീസ് പോലും നൽകാതെ തലേദിവസം ഫോണിൽ സന്ദേശം നൽകി അധ്യാപകരെ പിരിച്ചുവിട്ട സംഭവത്തിൽ 12 ദിവസമായി സ്കൂളിന് മുന്നിൽ സി.ഐ.ടി.യുവിൻെറ നേതൃത്വത്തിൽ സമരം നടക്കുകയാണ്. ഇതിനിടയിലാണ് സ്കൂളിലെ 20 സെേൻറാളം സർക്കാർ ഭൂമി കൈയേറ്റമാണെന്ന് ആരോപിച്ച് പ്രവർത്തകർ ഭൂമിയിൽ കൊടികുത്താൻ എത്തിയത്. സ്കൂളിന് സമീപം പ്രവർത്തകരെ പൊലീസ് തടഞ്ഞു. ഇതോടെ പൊലീസും പ്രവർത്തകരും ഉന്തും തള്ളുമായി. ചില പ്രവർത്തകർ പൊലീസിൻെറ കണ്ണുവെട്ടിച്ച് സ്കൂൾ ചുറ്റുവളപ്പിൽ കയറി കൊടികുത്തി. പിറകെ പൊലീസും എത്തി കൊടി വലിച്ചൂരിയതോടെ സംഘർഷമായി. മുതിർന്ന നേതാക്കളെത്തി ഇടപെട്ടാണ് സമാധാന അന്തരീക്ഷം സൃഷ്ടിച്ചത്. പത്തോളം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. photo: EC15 dyfi പൊലീസും ഡി.വൈ.എഫ്.ഐ പ്രവർത്തകരും തമ്മിൽ വാക്കുതർക്കത്തിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.