വെള്ളക്കര കുടിശ്ശിക; കണക്​ഷൻ വിച്ഛേദിക്കും

കൊച്ചി: ജല അതോറിറ്റി വാട്ടര്‍ സപ്ലൈ സബ് ഡിവിഷന്‍ തൃപ്പൂണിത്തുറയുടെ പരിധിയിലെ തൃപ്പൂണിത്തുറ, മരട് മുനിസിപ്പാലിറ്റികളിലെയും കുമ്പളം, ഉദയംപേരൂര്‍, ചോറ്റാനിക്കര പഞ്ചായത്തുകളിലെയും വെള്ളക്കര കുടിശ്ശിക അടക്കാത്തവരും കേടായ വാട്ടര്‍ മീറ്റര്‍ മാറ്റിസ്ഥാപിക്കാത്തവരും എത്രയും വേഗം കുടിശ്ശിക അടച്ചുതീര്‍ക്കുകയും പുതിയ മീറ്റര്‍ സ്ഥാപിക്കുകയും വേണം. വീഴ്ച വരുത്തുന്നവരുടെ കണക്ഷനുകള്‍ ഇനിയൊരറിയിപ്പ് ഇല്ലാതെ ഏഴുദിവസത്തിനകം വിച്ഛേദിച്ച് ജപ്തി നടപടി സ്വീകരിക്കും. കണക്ഷന്‍ ലഭിച്ചിട്ടും ബിൽ ലഭ്യമാകാത്തവരും ബന്ധപ്പെട്ട് കുടിശ്ശിക അടയ്ക്കണമെന്ന് അസി. എക്‌സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു. ഏപ്രില്‍ ഒന്ന് മുതല്‍ പുതുക്കിയ ജി.എസ്.ടി ഫോം കൊച്ചി: നവീകരിച്ച ജി.എസ്.ടി റിട്ടേണ്‍ ഫോമുകള്‍ 2020 ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് സെന്‍ട്രല്‍ ടാക്‌സ്, എക്‌സൈസ് ആൻഡ് കസ്റ്റംസ് പ്രിന്‍സിപ്പല്‍ കമീഷണര്‍ കെ.ആര്‍. ഉദയ് ഭാസ്‌കര്‍ വ്യക്തമാക്കി. ചാര്‍ട്ടേഡ് അക്കൗണ്ടൻറുമാര്‍, ടാക്‌സ് പ്രാക്ടീഷണര്‍മാര്‍, ജി.എസ്.ടി ദായകര്‍ എന്നിവര്‍ക്കായി സംഘടിപ്പിച്ച പരിശീലനത്തിന് ശേഷമുള്ള അഭിപ്രായം തേടല്‍ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൂപ്രണ്ട് അേൻറാണിയോ നെറ്റിക്കാടന്‍, ഇന്‍സ്‌പെക്ടര്‍ ജേക്കബ് വര്‍ഗീസ്, ജോയൻറ് കമീഷണര്‍ രാജേശ്വരി ആര്‍.നായര്‍, അസി. കമീഷണര്‍ കെ.പി. പ്രമോദ് എന്നിവർ സംസാരിച്ചു. ഫോട്ടോ EC5 Feedback divas Commissionerate സെന്‍ട്രല്‍ ടാക്‌സ് കൊച്ചി കമീഷണറേറ്റില്‍ അഭിപ്രായം തേടല്‍ ദിനം ഉദ്ഘാടനം കെ.ആര്‍. ഉദയ് ഭാസ്‌കര്‍ നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.