പള്ളുരുത്തി താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണം

പള്ളുരുത്തി: താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു. എം.എൽ.എ, ഡെപ്യൂട്ടി മേയർ എന്നിവർക്ക് നിവേദനവും നൽകി. സർക്കാർ ആശുപത്രിയാണെങ്കിലും നടത്തിപ്പ് ചുമതല നഗരസഭക്കാണ്. ഇതുകാരണം പരസ്പരം പഴിചാരുകയാണ്. ആശുപത്രിയിൽ നഴ്സിങ് വിദ്യാർഥികൾ താമസിക്കുന്നത് ഒഴിവാക്കിയതോടെ സ്ഥലസൗകര്യം വർധിച്ചിട്ടുണ്ട്. ഇത് ഉപയോഗപ്പെടുത്തണം. അമ്മക്കും കുഞ്ഞിനുമായി ഇമ്യുണൈസേഷൻ കോംപ്ലക്സ് ഉദ്ഘാടനത്തിന് തയാറായിട്ടുണ്ടെങ്കിലും ജനറൽ കാഷ്വൽറ്റി ഇപ്പോഴും കടലാസിലാണ്. 24 മണിക്കൂറും ഡോക്ടറുടെ സേവനം നാമ മാത്രമാണ്. ആശുപത്രിയിൽ സ്റ്റോക്കില്ലാത്ത മരുന്നുകൾ കുറിച്ചുനൽകുന്നത് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. പകരം മറ്റ് കമ്പനിയുടെ അതേ മരുന്ന് ഫാർമസിസ്റ്റുകൾ നൽകുമ്പോൾ അത് ബഹളത്തിനിടയാക്കുന്നു. ശോച്യാവസ്ഥക്ക് അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഇവർ പറഞ്ഞു. ജില്ല സെക്രട്ടറി മുസ്തഫ പള്ളുരുത്തി, മണ്ഡലം സെക്രട്ടറി ആഷിക് ജലീൽ, ടി.പി. അബ്ദുൽ ഖയ്യും, ബി. സിയാദ് എന്നിവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.