സദാചാര ഗുണ്ടായിസം​: തിരുവനന്തപുരം പ്രസ്​ ക്ലബ് സെക്രട്ടറിക്ക് ഉപാധികളോടെ ജാമ്യം

തിരുവനന്തപുരം: മാധ്യമപ്രവർത്തകയെയും കുടുംബത്തെയും സദാചാരഗുണ്ട ചമഞ്ഞ് അപമാനിച്ചെന്ന പരാതിയിൽ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണന് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണത്തോട് സഹകരിക്കണം, എല്ലാ ശനിയാഴ്ചകളിലും സ്റ്റേഷനിൽ ഒപ്പിടണം എന്നീ ഉപാധികളിലാണ് ജാമ്യം. ജാമ്യമില്ലാ വകുപ്പ് അനുസരിച്ചെടുത്ത കേസിൽ പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് അപേക്ഷ സമർപ്പിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്. വ്യാഴാഴ്ചയാണ് രാധാകൃഷ്ണനെ റിമാൻഡ് ചെയ്തത്. പൊലീസിൻെറ വീഴ്ചയാണ് പ്രതിക്ക് വേഗത്തിൽ ജാമ്യം ലഭിക്കാൻ കാരണമായതെന്ന് വ്യക്തം. നെറ്റ്‌വർക് ഓഫ് വിമൻ ഇൻ മീഡിയ പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനൊടുവിലാണ് കഴിഞ്ഞദിവസം പേട്ട പൊലീസ് രാധാകൃഷ്ണനെ പ്രസ് ക്ലബിൽനിന്ന് അറസ്റ്റ് ചെയ്‍തത്. വനിതാ മാധ്യമപ്രവർത്തകയുടെ വീട്ടിൽ അതിക്രമിച്ചുകയറി സദാചാര ഗുണ്ടായിസം കാണിച്ചെന്ന സഹപ്രവർത്തകയുടെ പരാതിയിൽ രാധാകൃഷ്ണൻ ഉൾപ്പെടെ അഞ്ചുപേരെ പ്രതി ചേർത്താണ് പൊലീസ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കൽ, ഭവനഭേദനം, ആയുധം ഉപയോഗിച്ച് ആക്രമിക്കൽ എന്നീ വകുപ്പുകൾ പ്രകാരമായിരുന്നു കേസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.