കൊച്ചി: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം ഗിറ്റാര്‍ വെസ്‌റ്റേണ്‍ മത്സര വിധി നിര്‍ണയത് തില്‍ ഗൂഢാലോചനയെന്ന് പരാതി. ചെറായി എസ്.എം.എച്ച്.എസ്.എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി എസ്. നവനീത് കൃഷ്ണ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും വിധി വന്നപ്പോള്‍ ബി ഗ്രേഡ് മാത്രമാണ് ലഭിച്ചതെന്നും പിതാവ് ഷാജി വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. നിലവാരം കുറഞ്ഞ പ്രകടനങ്ങള്‍ക്ക് പോലും എ ഗ്രേഡ് ലഭിച്ചു. ജില്ലതല സ്‌കൂള്‍ കലോത്സവത്തിലും സമാനസാഹചര്യമുണ്ടായതിനെ തുടര്‍ന്ന് അപ്പീല്‍ വഴിയാണ് സംസ്ഥാനതലത്തിൽ പങ്കെടുത്തത്. ജില്ലതലത്തിലുണ്ടായിരുന്ന വിധികര്‍ത്താക്കളെ രക്ഷിക്കാനാണ് സംസ്ഥാനതലത്തിലും ഗ്രേഡ് കുറച്ചതെന്നും സംഭവത്തില്‍ പ്രോഗ്രാം കണ്‍വീനര്‍ക്കും വിദ്യാഭ്യാസമന്ത്രിക്കും പരാതി നല്‍കിയതായും അദ്ദേഹം പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ നവനീത് കൃഷ്ണയും സംബന്ധിച്ചു. ഫ്രീഡം ക്വിസ്റ്റ് കൊച്ചി: മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷികം, എം.ഇ.എസ് മാറമ്പള്ളി കോളജ് സില്‍വര്‍ ജൂബിലി എന്നിവയോടനുബന്ധിച്ച് ഇലക്ട്രോണിക്‌സ് വിഭാഗവും ക്വിസ് ക്ലബും സംയുക്തമായി ഫ്രീഡം ക്വിസ്റ്റ് എന്ന പേരില്‍ ദേശീയതല ഇൻറര്‍ കൊളീജിയറ്റ് ക്വിസ് മത്സരം നടത്തുമെന്ന് ഗാന്ധി സ്മൃതി ജനറല്‍ കണ്‍വീനര്‍ ടി.എം. സക്കീര്‍ ഹുസൈന്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍ 19ന് കോളജിലാണ് പരിപാടി. രജിസ്‌ട്രേഷൻ അവസാന തീയതി ഡിസംബര്‍ 13. വിശദവിവരങ്ങള്‍ക്ക് 9846190713, 9847884791. വാര്‍ത്തസമ്മേളനത്തില്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എ. ബിജു, വൈസ് പ്രിന്‍സിപ്പല്‍ മന്‍സൂര്‍ എന്നിവരും സംബന്ധിച്ചു. മുത്തുനബി മെഗ ക്വിസ് മത്സരം നാളെ കൊച്ചി: സ്‌കൂളുകളില്‍ എസ്.എസ്.എഫ് മഴവില്‍ ക്ലബ് നടത്തുന്ന 'മുത്തുനബി' ക്വിസ് മത്സരത്തിൻെറ ഫൈനല്‍ തിങ്കളാഴ്ച എറണാകുളം പി.ഡബ്ല്യു.ഡി അതിഥി മന്ദിരത്തില്‍ നടക്കുമെന്ന് ജില്ല പ്രസിഡൻറ് ടി.പി. അലി അസ്ഹരി വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഫൈനല്‍ മത്സരവിജയികള്‍ക്ക് സ്വര്‍ണപ്പതക്കങ്ങളും അര ലക്ഷം രൂപയുടെ പുസ്തകങ്ങളും സമ്മാനമായി നല്‍കും. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ജബ്ബാര്‍ സഖാഫി ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്നിന് സമാപന സമ്മേളനം അന്‍വര്‍ സാദത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വാര്‍ത്തസമ്മേളനത്തില്‍ സംഘാടക സമിതി കോഓഡിനേറ്റര്‍ സജീര്‍ കരിമക്കാട്, ഫൈസല്‍ നെടുവന്നൂര്‍, റിയാസ് മാഞ്ഞാലി, ഫാരിസ് നെട്ടൂര്‍ എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.