വാഹന പരിശോധന: 174 പേര്‍ക്കെതിരെ നടപടി

പിൻസീറ്റ് ഹെൽമറ്റില്ലാത്തവർക്കും ഇനി പിടിവീഴും കൊച്ചി: മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മൻെറ് ആര്‍.ടി.ഒ പെരുമ്പാവൂര്‍ കേന്ദ്രീകരിച്ച് നടത്തിയ വാഹന പരിശോധനയില്‍ ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ച 174 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചു. പിന്‍സീറ്റ് യാത്രക്കാരില്‍ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്തവരെ ഉപദേശിച്ചു വിട്ടു. വരും ദിവസങ്ങളിൽ പിന്‍സീറ്റ് യാത്രക്കാര്‍ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്താല്‍ വാഹനം ഓടിക്കുന്നയാള്‍ പിഴ അടക്കണം. ഇല്ലെങ്കില്‍ കോടതി നടപടിയുമായി മുന്നോട്ട് പോകുമെന്നും അധികൃതര്‍ അറിയിച്ചു. സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനം ഓടിച്ച 46 പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചു. അടുത്ത ദിവസം മുതല്‍ സഹയാത്രികര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ യാത്ര ചെയ്താല്‍ വാഹനം ഓടിക്കുന്ന ഡ്രൈവര്‍ കുറ്റക്കാരനാകുമെന്നും പിഴത്തുക അടക്കാത്തപക്ഷം കോടതി നടപടി തുടരുമെന്നും എന്‍ഫോഴ്‌സ്‌മൻെറ് ആര്‍.ടി.ഒ അറിയിച്ചു. സ്വകാര്യ വാഹനങ്ങളില്‍ കൂളിങ് ഫിലിം ഒട്ടിച്ചതിന് 27 പേര്‍ക്കെതിരെയും നടപടിയെടുത്തു. സ്വകാര്യ ബസുകളില്‍ വാതിൽ അടക്കാതെ സർവിസ് നടത്തിയ ആറു ബസുകള്‍ക്കെതിരെയും നടപടിയെടുത്തു. ബസ് ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടി തുടരുമെന്നും അധികൃതര്‍ അറിയിച്ചു. പിഴയിനത്തില്‍ 1,86,500 രൂപ ഈടാക്കിയതായി എന്‍ഫോഴ്‌സ്‌മൻെറ് ആര്‍.ടി.ഒ അറിയിച്ചു. പ്രസ് ക്ലബ് സുവര്‍ണ ജൂബിലി രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും * സ്വാഗതസംഘം രൂപവത്കരിച്ചു കൊച്ചി: പ്രസ് ക്ലബിൻെറ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനത്തിന് ഡിസംബര്‍ 22ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് എത്തും. ജൂബിലി ആഘോഷങ്ങളുടെ സ്വാഗതസംഘം രൂപവത്കരണ യോഗം ടി.ജെ. വിനോദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഫിലിപ്പോസ് മാത്യു അധ്യക്ഷത വഹിച്ചു. ജി.സി.ഡി.എ ചെയര്‍മാന്‍ വി. സലിം, കെ.യു.ഡബ്ല്യു.ജെ നിയുക്ത ജനറല്‍ സെക്രട്ടറി ഇ.എസ്. സുഭാഷ്‌, നഗരസഭ കൗണ്‍സിലര്‍ ഗ്രേസി ബാബു ജേക്കബ്‌, എക്‌സൈസ് ഡെപ്യൂട്ടി കമീഷണര്‍ സുരേഷ് ബാബു, സി.ജി. രാജഗോപാല്‍, ലിനോ ജേക്കബ്, ദീപ്തി മേരി വര്‍ഗീസ്, ആൻറണി ജോണ്‍, പി. ശശികാന്ത്, അനിത മേരി ഐപ്പ് എന്നിവര്‍ സംസാരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യരക്ഷാധികാരിയായ സ്വാഗതസംഘത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കേന്ദ്രമന്ത്രി വി. മുരളീധരന്‍, മേയര്‍ സൗമിനി ജെയിന്‍ എന്നിവര്‍ രക്ഷാധികാരികളാണ്. മന്ത്രി സി.എന്‍. രവീന്ദ്രനാഥാണ് സ്വാഗതസംഘം കമ്മിറ്റി ചെയര്‍മാന്‍. മുന്‍ കേന്ദ്രമന്ത്രി പ്രഫ. കെ.വി. തോമസ് വൈസ് ചെയര്‍മാനും ഹൈബി ഈഡന്‍ എം.പി ജനറല്‍ കണ്‍വീനറുമാണ്. ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍, പൊതുപ്രവര്‍ത്തകര്‍ എന്നിവർ ഉള്‍പ്പെടെ 101 അംഗ സ്വാഗതസംഘത്തിനാണ് രൂപം നല്‍കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.