ഏക സിവിൽകോഡ് ബഹുസ്വരതക്ക്​ വിരുദ്ധം- വി.ഡി. സതീശൻ

കൊച്ചി: ഏക സിവിൽ കോഡ് രാജ്യത്തിൻെറ ബഹുസ്വരതക്കും നാനാത്വത്തിൽ ഏകത്വമെന്ന കാഴ്ചപ്പാടിനും വിരുദ്ധമാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡൻറ് വി.ഡി. സതീശൻ എം.എൽ.എ. കോൺഗ്രസ് (ഐ) ന്യൂനപക്ഷ വിഭാഗം ജില്ല കൺവെൻഷൻ ഡി.സി.സി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ടി.ജെ. വിനോദ് എം.എൽ.എ, മുൻ മന്ത്രി കെ. ബാബു എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡൻറ് റെജി കീക്കരിക്കാട് അധ്യക്ഷതവഹിച്ചു. കെ.പി.സി.സി സെക്രട്ടറി ഐ.കെ. രാജു, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ഇക്ബാൽ വലിയവീട്ടിൽ, സേവ്യർ തായങ്കരി, ജോസഫ് ആൻറണി, കെ.പി.സി.സി മൈനോറിറ്റി വിഭാഗം സംസ്ഥാന കോഓഡിനേറ്റർമാരായ എൻ.എം. അമീർ, സണ്ണി കുരുവിള, ലാൽബെർട്ട് ചെട്ടിയാംകുടി, കെ.പി.സി.സി നിർവാഹക സമിതിയംഗം കെ.ബി. മുഹമ്മദ് കുട്ടി, രാജു പി.നായർ, വൈക്കം നസീർ, അമീർ ബാവ, പി.എ. ഡീൻസ്, സി. വിനോദ്, മർക്കോസ് എബ്രഹാം, എ.ജെ. ജോൺ, എം.എം. ഷാജഹാൻ, ജോഷി പറോക്കാരൻ, കുഞ്ഞൻമരയ്ക്കാർ, സാബു പരിയാരം, അഷ്റഫ് കാട്ടൂപ്പറമ്പിൽ, ജോളി വലിയവീട്ടിൽ എന്നിവർ സംസാരിച്ചു. ട്രാൻസ്ജെൻഡേഴ്സിന് ജോലി ഒഴിവ് കാക്കനാട്: കച്ചേരിപ്പടിയിലെ ഷോർട്ട് സ്റ്റേ കെയർ ഹോമിൽ കെയർ ടേക്കർ, കുക്ക് വിഭാഗങ്ങളിൽ ഓരോ ഒഴിവുണ്ട്. ട്രാൻസ്ജെൻഡേഴ്സ് തിരിച്ചറിയൽ കാർഡുള്ളവർക്ക് അപേക്ഷിക്കാം. വിലാസം: ജില്ല സാമൂഹികനീതി ഒാഫിസ്, സിവിൽസ്റ്റേഷൻ, കാക്കനാട്, എറണാകുളം-30. അവസാന തീയതി ഡിസംബർ 10 വൈകീട്ട് അഞ്ച്. പി.എസ്.സി കോച്ചിങ് കാക്കനാട്: ജില്ല സൈനികക്ഷേമ ഒാഫിസ് വിമുക്തഭടന്മാർ, വിധവകൾ, ആശ്രിതർ എന്നിവർക്കായി സൗജന്യ പി.എസ്.സി കോച്ചിങ് നടത്തുന്നു. ഫോൺ: 0484 2422239.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.