തുറവൂർ: അരൂർ മണ്ഡലത്തിൽ എൽ.ഡി.എഫ് സർക്കാർ നടപ്പാക്കിയ 1000 കോടിയുടെ വികസന പ്രവർത്തനങ്ങളെല്ലാം യു.ഡി.എഫിേൻറതാണെന്ന് ഡി.സി.സി പ്രസിഡൻറ് എം. ലിജു നടത്തുന്ന നുണപ്രചാരണം അവസാനിപ്പിച്ച് മാപ്പ് പറയണമെന്ന് എ.എം. ആരിഫ് എം.പി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 560 കോടി രൂപ ചെലവഴിച്ച ജപ്പാൻ കുടിവെള്ള പദ്ധതി 2012 ജനുവരി മൂന്നിന് ഉദ്ഘാടനം ചെയ്ത എ.കെ. ആൻറണി പറഞ്ഞത് ഇ.കെ. നായനാർ തുടങ്ങിവെച്ച പദ്ധതി വി.എസ്. മുഖ്യമന്ത്രിയായിരിക്കെ പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചു എന്നാണ്. എന്നാൽ, എ.കെ. ആൻറണിയാണ് കൊണ്ടുവന്നത് എന്നാണ് ലിജു പറയുന്നത്. 48 കോടി ചെലവഴിച്ച് എൽ.ഡി.എഫ് നിർമിച്ച തൈക്കാട്ടുശ്ശേരി പാലം കൊണ്ടുവന്നതും യു.ഡി.എെഫന്നാണ് ലിജുവിൻെറ അവകാശവാദം. പെരുമ്പളം പാലത്തിൻെറ ടെൻഡർപോലും പൂർത്തിയാകാതെ നിർമാണപ്രവർത്തനത്തിൻെറ ഉദ്ഘാടനം ചെയ്തെന്നാണ് ലിജുവിൻെറ ആരോപണം. എല്ലാം അറിയാവുന്ന ഉമ്മൻ ചാണ്ടി ഏറ്റുപാടിയിരിക്കുകയാണ്. മദ്യവും പണവും ഒഴുക്കുകയാണെന്നാണ് ലിജു പറയുന്നത്. അരൂരിലെ ജനങ്ങളെ മദ്യപാനികളും പണം വാങ്ങുന്നവരായും ചിത്രീകരിക്കുകയാണ്. ഇതിന് അരൂരിലെ ജനങ്ങളോടെ മാപ്പ് പറയണമെന്ന് ആരിഫ് ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ സി.പി.എം ജില്ല സെക്രട്ടറി ആർ. നാസർ, സി.ബി. ചന്ദ്രബാബു എന്നിവരും പങ്കെടുത്തു. ബി.ജെ.പിയെ നേരിടാൻ യു.ഡി.എഫിനാകില്ലെന്ന് അരൂർ: ബി.ജെ.പിയെ നേരിടാൻ കോൺഗ്രസിനും യു.ഡി.എഫിനും സാധിക്കില്ലെന്ന് നാഷനൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് ഷെമീർ പയ്യനങ്ങാടി. എൽ.ഡി.എഫ് സ്ഥാനാർഥി മനു സി. പുളിക്കലിൻെറ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപതെരഞ്ഞെടുപ്പിൽ അഞ്ച് സീറ്റിലും എൽ.ഡി.എഫ് ചരിത്ര വിജയം നേടുമെന്നും ഷമീർ പറഞ്ഞു. ജനറൽ ബോഡി യോഗം 20ന് ആലപ്പുഴ: കേരള അസോസിയേഷൻ ഫോർ ഫിസിയോതെറപ്പിസ്റ്റ് കോഓഡിനേഷൻ (കെ.എ.പി.സി) ജില്ല കമ്മിറ്റി ജനറൽ ബോഡി യോഗം 20ന് രാവിലെ 11ന് ആലപ്പുഴ ജനറൽ ആശുപത്രിക്ക് സമീപത്തെ ബ്രദേഴ്‌സ് കോൺഫറൻസ് ഹാളിൽ ചേരും. ഫോൺ: 9895884559, 8281385016.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.