er or ec+ep മട്ടാഞ്ചേരി: ഫോർട്ട്കൊച്ചി-വൈപ്പിൻ റോ റോ ജങ്കാർ സർവിസ് കാര്യക്ഷമമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന ് ഹൈബി ഈഡൻ എം.പി. ഇതുസംബന്ധിച്ച് കൊച്ചി നഗരസഭ മേയർക്കും ഡെപ്യൂട്ടി മേയർക്കും എം.പി കത്ത് നൽകി. നിത്യേന ആയിരക്കണക്കിന് യാത്രക്കാരാണ് സർവിസിനെ ആശ്രയിക്കുന്നത്. രണ്ടു സർവിസുകളിൽ ഒന്ന് വൈകീട്ട് മൂന്നിന് ശേഷമാണ് ആരംഭിക്കുന്നത്. മുഴുവൻ സമയവും പരമാവധി സർവിസ് ഉറപ്പുവരുത്താൻ നടപടി വേണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. നിലവിൽ കരാർ സർക്കാർ പൊതുമേഖല സ്ഥാപനമായ കെ.എസ്.ഐ.എ.സിക്ക് ആണ്. അവർക്ക് സർവിസ് കാര്യക്ഷമമായി നടത്താൻ സാധിക്കുന്നില്ലെങ്കിൽ ടെൻഡർ നടപടി പൂർത്തീകരിച്ച് സ്വകാര്യവ്യക്തികൾക്കോ സംരംഭകർക്കോ നൽകണമെന്നും ഹൈബി ഈഡൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.