കളമശേരി: ഗവ. പോളിടെക്നിക് കോളജിൽ യൂനിയൻ തെരഞ്ഞെടുപ്പിൽ ഏഴ് ജനറൽ സീറ്റിൽ ആറും എസ്.എഫ്.ഐക്ക്. ആർട്സ് ക്ലബ് സെക്രട ്ടറി സ്ഥാനം കാമ്പസ് ഫ്രണ്ടിന് ലഭിച്ചു. ഗവ. വനിത പോളിയിൽ യൂനിയൻ കൗൺസിലർ സ്ഥാനം കെ.എസ്.യു നേടി. മറ്റെല്ലാ സീറ്റും എസ്.എഫ്.ഐ നിലനിർത്തി. കാമ്പസ് ഫ്രണ്ട് സ്ഥാനാർഥി ഉളിയന്നൂർ സ്വദേശി ഹാഫിസ് നജ്മുദ്ദീനാണ് ആർട്സ് ക്ലബ് സെക്രട്ടറിയായത്. യൂനിയൻ നിലനിർത്തിയ എസ്.എഫ്.ഐ ഈ സീറ്റിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. യൂനിയൻ ചെയർമാനായി പി.എസ്. ആകാശും ജനറൽ സെക്രട്ടറിയായി ഡാനിയേൽ ഡൊമിനിക്കും തെരഞ്ഞെടുക്കപ്പെട്ടു. മറ്റ് ഭാരവാഹികൾ: വൈസ് ചെയർമാൻ: മുഹമ്മദ് നൗഷീർ, ലേഡി വൈസ് ചെയർപേഴ്സൻ: അനിഷാ മാധവൻ, പോളി യൂനിയൻ കൗൺസിലർ: സ്റ്റെഫിൻ ഫ്രാൻസിസ് മിറാൻഡ, മാഗസിൻ എഡി.: യു.അരുൺകുമാർ. കളമശ്ശേരി വനിത പോളിടെക്നിക്കിൽ അനുപമ സുഭാഷ് (ചെയ.) വി.ബി ഹബ്സിയ (വൈ.ചെയ.) എം.എ, ഫാത്തിമ (ജന. സെക്ര.) അപർണ പ്രകാശ് (യൂനിയൻ കൗൺസിലർ), ഇ.എം. സൈഫുന്നീസ (മാഗസിൻ എഡി. )കെ.ആർ.ഐശ്വര്യ (ആർട്സ് ക്ലബ് സെക്ര.) (ഫോട്ടോ) ER6 Akash PS പി.എസ്. ആകാശ് ER7 DANIEL ഡാനിയേൽ ER8 NAJUMUDEEN ഹാഫിസ് നജ്മുദ്ദീൻ (ആർട്സ് ക്ലബ് സെക്രട്ടറി) വനിത ER9 ANUPAMA അനുപമ സുഭാഷ് (ചെയർപേഴ്സൻ)2- ER10 M.A. FATHIMA എം.എ. ഫാത്തിമ (ജന. സെക്രട്ടറി) ER11 APARNA PRAKASH അപർണ പ്രകാശ് (യൂനിയൻ കൗൺസിലർ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.