കുഷ്​ഠരോഗ നിർമാർജനം എട്ട്​ ജില്ലകളിൽ 23 മുതൽ

കൊച്ചി: കുഷ്ഠരോഗ നിർമാർജനത്തിൻെറ രണ്ടാംഘട്ടമായ 'അശ്വമേധം' എട്ട് ജില്ലകളിൽ സംഘടിപ്പിക്കുന്നു. തിരുവനന്തപുര ം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ,കാസർകോട് ജില്ലകളിൽ സെപ്റ്റംബർ 23 മുതൽ ഒക്ടോബർ ആറുവരെയാണ് കാമ്പയിനെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. എൻ.കെ. കുട്ടപ്പൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 2018 ഡിസംബറിൽ നടത്തിയ ആദ്യഘട്ട കാമ്പയിനിൽ എറണാകുളം ജില്ലയിൽ 14 പുതിയ രോഗികളെ കണ്ടെത്തി. അതിൽ 12ഉം പകർച്ചാശേഷിയുള്ള കുഷ്ഠരോഗമാണ്. ആറുപേർ ഇതരസംസ്ഥാനക്കാരാണ്. ജില്ലയിലെ എല്ലാ വീടുകളും ആരോഗ്യപ്രവർത്തകർ സന്ദർശനം നടത്തിയാണ് രോഗബാധിതരെ കണ്ടെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. അഡീഷനൽ ഡി.എം.ഒ ഡോ. എസ്. ശ്രീദേവി, ഡോ. കെ. സവിത, അസി. ലെപ്രസി ഓഫിസർ സുദേശൻ, സഗീർ സുധീന്ദ്രൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.