'സ്​റ്റീരിയോകോൺ' തുടങ്ങി

കൊച്ചി: ന്യൂറോ-മസ്തിഷ്ക ശസ്ത്രക്രിയ വിദഗ്ധരുടെ സമ്മേളനം 'സ്റ്റീരിയോകോൺ 2019' തുടങ്ങി. ലണ്ടനിലെ ഇംപീരിയൽ കോളജ് കൺ സൾട്ടൻറ് ന്യൂറോസർജൻ ഡോ. ദിപാകർ നന്ദി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ. ദിലീപ് പണിക്കർ, ഡോ. ദുർഗാപൂർണ, ഡോ. സന്ദീപ് വൈശ്യ, ഡോ. ആദിത്യ ഗുപ്ത എന്നിവർ സംസാരിച്ചു. സമ്മേളനം ശനിയാഴ്ച സമാപിക്കും. photo: ER3 STEREOCON 2019 'സ്റ്റീരിയോകോണ്‍ 2019' വാര്‍ഷികസമ്മേളനം ഡോ. ദിപാകര്‍ നന്ദി ഉദ്ഘാടനം ചെയ്യുന്നു ലക്ഷ്യമിടുന്നത് പുതിയ ഇന്ത്യ- കേന്ദ്രമന്ത്രി മൻസുഖ് മാണ്ടവിയ മട്ടാഞ്ചേരി: അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം ശുചിത്വം ,ആരോഗ്യം എന്നിവയിൽ അധിഷ്ഠിതമായ പുതിയ ഇന്ത്യയാണ് മോദി സർക്കാർ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ഷിപ്പിങ് സഹമന്ത്രി മൻസുഖ് മാണ്ടവിയ. കൊച്ചി തുറമുഖത്തെ സ്വച്ഛതാ പക്കോഡ ,സ്വച്ഛതാ ഹി സേവാ പദ്ധതിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . തുറമുഖത്തെ കേന്ദ്രീയ വിദ്യാലയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി വിദ്യാർഥികൾക്ക് ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു . കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർപേഴ്സൻ ഡോ. എം.ബീന അധ്യക്ഷത വഹിച്ചു. പോർട്ട് ചീഫ് എൻജിനീയർ ജി. വൈദ്യനാഥൻ ,കേന്ദ്രീയ വിദ്യാലയ പ്രിൻസിപ്പൽ പ്രഭാകരൻ എന്നിവർ സംസാരിച്ചു. സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്ത് മന്ത്രി സൈക്കിൾ ചവിട്ടി പങ്കുചേർന്നു. photo ab കുഴഞ്ഞുവീണ് യാത്രികൻെറ ജീവൻ രക്ഷിച്ച ബസ്ജീവനക്കാർക്ക് കലക്ടറുടെ അഭിനന്ദനം കാക്കനാട്: സഹജീവിയുടെ ജീവൻ രക്ഷിക്കാൻ കുതിച്ചിറങ്ങിയ ബസ് ജീവനക്കാർക്ക് ജില്ലാ ഭരണകൂടത്തിൻെറ അഭിനന്ദനം. ആലുവ-തോപ്പുംപടി റൂട്ടിലോടുന്ന ഷിഹാന ബസിലെ ഡ്രൈവർ ഷുഹൈബ് മുഹമ്മദ്, കണ്ടക്ടർമാരായ ജോഷി, സലാം എന്നിവരെയാണ് കലക്ടർ അഭിനന്ദിച്ചത്. യാത്രക്കിടെ കുഴഞ്ഞുവീണ യാത്രികനെ ആശുപത്രിയിലെത്തിച്ചാണ് ഇവർ നാടിൻെറ മനം കവർന്നത്. ട്രോൾ ഗ്രൂപ്പുകളിലൂടെ സംഭവം ശ്രദ്ധയിൽപെട്ട ജില്ല കലക്ടർ എസ്.സുഹാസ് മൂവരെയും ഓഫിസിൽ വിളിച്ച് വരുത്തി അഭിനന്ദിക്കുകയായിരുന്നു. ട്രോൾ ഗ്രൂപ്പുകൾക്ക് പുറമേ കലക്ടറുടെ ഫേസ് ബുക്ക് പേജിലും താരമായിരിക്കുകയാണ് മൂവരും. കഴിഞ്ഞ ദിവസം ആലുവ തോപ്പുംപടി റൂട്ടിൽ യാത്രക്കിടെ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച യാത്രക്കാരനെ മൂവരും ചേർന്ന് യാത്രക്കിടയിൽ ബസിൽ തന്നെ പത്തടിപ്പാലത്തെ കിൻഡർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തെറ്റുകൾ കണ്ടാൽ ശിക്ഷിക്കുക മാത്രമല്ല, നല്ലതു കണ്ടാൽ ബസ് തൊഴിലാളികളെ അഭിനന്ദിക്കുകയും ചെയ്യുമെന്ന് ഫേസ്ബുക്ക് പേജിലൂടെ കലക്ടർ അറിയിച്ചു. എല്ലാ ബസ് ജീവനക്കാരും ഇങ്ങനെ മറ്റുള്ളവർക്ക് പ്രചോദനമാകട്ടെ എന്ന പ്രത്യാശയും കലക്ടർ പോസ്റ്റിൽ പങ്കുവെച്ചു. ഫോട്ടോ: ER4 collector abhinandanam ബസ് ജീവനക്കാരെ അഭിനന്ദിക്കുന്ന എറണാകുളം കലക്ടർ ER5 troll post യാത്രക്കിടയിൽ കുഴഞ്ഞുവീണ യാത്രികനെ ബസ് ജീവനക്കാർ ആശുപത്രിയിലെത്തിച്ച വിഡിയോ പുറത്തുവിട്ട ട്രോൾ എറണാകുളം പേജിലെ പോസ്റ്റ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.