കളമശ്ശേരി: അടുത്ത അധ്യയന വർഷം മുതൽ മെറിറ്റ് അടിസ്ഥാനത്തിൽ മാത്രം ഹോസ്റ്റൽ സൗകര്യം അനുവദിക്കാൻ കുസാറ്റിൽ ചേർന ്ന അധ്യാപക, രക്ഷാകർതൃ യോഗം തിരുമാനിച്ചു. വിദ്യാർഥിസംഘർഷം പതിവായതിനാൽ സർവകലാശാലയിൽ സമാധാനം നിലനിർത്താൻ ചേർന്ന ഹോസ്റ്റൽ വിദ്യാർഥികളുടെ രക്ഷിതാക്കളുടെ യോഗത്തിലാണ് തിരുമാനം. ഹോസ്റ്റൽ വിദ്യാർഥികളുടെ രാത്രിയിലുള്ള വരവും പോക്കും നിയന്ത്രിക്കും. വിദ്യാർഥികളെ അക്കാദമിക് രംഗത്ത് സജീവമാക്കും. സർവകലാശാലയിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കുന്ന വിദ്യാർഥികളുടെ രക്ഷിതാക്കളുടെ പ്രത്യേക യോഗം വിളിക്കാനും തീരുമാനിച്ചു. സമാധാന അന്തരീക്ഷം സൃഷ്ടിക്കാൻ സർവകലാശാല അധികൃതരുടെ എല്ലാ നടപടികൾക്കും പി.ടി.എ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. തുറമുഖ സംരക്ഷണം: കേന്ദ്രമന്ത്രിക്ക് നിവേദനം മട്ടാഞ്ചേരി: കൊച്ചി തുറമുഖത്തെ സംരക്ഷിക്കാനാവശ്യമായ സഹായം ലഭിക്കാൻ കൊച്ചി തുറമുഖ ജോയൻറ് ട്രേഡ് യൂനിയൻ ഫോറം കേന്ദ്ര ഷിപ്പിങ് മന്ത്രി മൺസൂക് മാണ്ഡവിയക്ക് നിവേദനം നൽകി. തുറമുഖം സന്ദർശിക്കാൻ എത്തിയ മന്ത്രിയെ നേരിൽ കണ്ടാണ് നിവേദനം നൽകിയത്. നിലവിൽ തുറമുഖ നഗരി ഉറങ്ങിയതോടെ അനുബന്ധ തൊഴിലാളികൾ അടക്കം പതിനായിരക്കണക്കിന് പേർക്ക് തൊഴിൽ ഇല്ലാതായി. എന്നാൽ, വല്ലാർപാടത്ത് ആരംഭിച്ച ഇൻറർനാഷനൽ കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മൻെറ് ടെർമിനലിൽ കാര്യമായ നേട്ടം ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. നിലവിലെ കൊച്ചി തുറമുഖവും ഐ.സി.ടി.ടിയുമായുള്ള കരാർ പുതുക്കണമെന്നാണ് പ്രധാന ആവശ്യം. 365 ദിവസവും െഡ്രഡ്ജിങ് നടക്കുന്ന തുറമുഖത്ത് െഡ്രഡ്ജിങ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ സേവനം ലഭ്യമാക്കണം. കൊച്ചി തുറമുഖ പ്രവർത്തനത്തിന് തൊഴിലാളികളെ നിയമിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. -------------------------------------- ec photo only EC9 sports council തായ്‌ലൻഡിൽ നടക്കുന്ന ബ്ലൈൻഡ് ഫുട്ബാൾ ഏഷ്യൻ കപ്പിന് വേണ്ടിയുള്ള ഇന്ത്യൻ ടീം പരിശീലന സ്ഥലം ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് പി.വി. ശ്രീനിജിൻ സന്ദർശിച്ചപ്പോൾ. സെപ്റ്റംബർ 28ന് ഇന്ത്യൻ ടീം തായ്‌ലൻഡിലേക്ക് പറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.