കൊച്ചി: ഓണം-ബക്രീദ് വിപണിയില്‍ ക്രമക്കേടുകളും നിയമലംഘനങ്ങളും തടയുന്നതിന് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധന യുടെ ഭാഗമായി ഇടുക്കി, എറണാകുളം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ 125 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി എടുത്തതായി ലീഗല്‍ മെട്രോളജി മധ്യമേഖല ഡെപ്യൂട്ടി കണ്‍ട്രോളര്‍ ജെ.സി. ജീസണ്‍ അറിയിച്ചു. റേഷന്‍കടകള്‍, പഴം-പച്ചക്കറി കടകള്‍, ഫിഷ് - മീറ്റ് മാര്‍ക്കറ്റുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, മൊത്തവ്യാപാര സ്ഥാപനങ്ങള്‍ എന്നിവ പരിശോധിച്ചതില്‍ അളവില്‍ കുറച്ച് വില്‍പന നടത്തിയവര്‍ക്കും നിയമാനുസൃത പ്രഖ്യാപനങ്ങള്‍ ഇല്ലാത്ത പാക്കറ്റ് ഉൽപന്നങ്ങള്‍ വില്‍പന നടത്തിയവര്‍ക്കുമെതിരെ കേസെടുത്തു. മുദ്ര പതിപ്പിക്കാത്ത ത്രാസുകളും ഓട്ടോമീറ്ററുകളും ഉപയോഗിച്ചവര്‍ക്കുമെതിരെയും നടപടി സ്വീകരിച്ചു. പിഴ അടക്കാത്ത 102 സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടി തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.