മട്ടാഞ്ചേരി: പൊന്നോണത്തെ വരവേല്‍ക്കാന്‍ കൊച്ചിയൊരുങ്ങി. ടൂറിസം മേഖലയായ ഫോര്‍ട്ട്കൊച്ചിയിലും പള്ളുരുത്തിയി ലും വിപുലമായ ഒരുക്കമാണ് നടക്കുന്നത്. കൊച്ചിന്‍ വികസന വേദിയുടെ ഓണനിലാവിന് തിരുവോണ ദിനത്തില്‍ ഫോര്‍ട്ട്കൊച്ചി ഗുഡ് ഹോപ് അഗതിമന്ദിരത്തില്‍ തുടക്കമാകും. അവിട്ടം നാളില്‍ ഫോര്‍ട്ട്കൊച്ചി വാസ്കോഡ ഗാമ സ്ക്വയറില്‍ നടക്കുന്ന സാംസ്കാരിക സമ്മേളനവും കലാപരിപാടികളും ജോണ്‍ െഫര്‍ണാണ്ടസ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സ്വാതി തിരുനാള്‍ സാംസ്കാരിക സമിതിയുടെ പൂവിളി ഫോര്‍ട്ട്കൊച്ചി പള്ളത്ത് രാമന്‍ മൈതാനിയില്‍ കെ.ജെ. മാക്സി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അവിട്ടം ദിനത്തില്‍ സമാപിക്കും. ഫോര്‍ട്ട്കൊച്ചി സാന്താക്രൂസ് മൈതാനിയില്‍ നടക്കുന്ന ഓണോത്സവത്തില്‍ കൊച്ചിയിലെ ഏറ്റവും വലിയ സ്നേഹപ്പൂക്കളമാണ് ഒരുങ്ങുന്നത്. പള്ളുരുത്തിയില്‍ പി.എം.എസ്.സി ബാങ്കിൻെറ നേതൃത്വത്തില്‍ നടക്കുന്ന കാര്‍ഷികവിപണന മേളയും ശ്രദ്ധേയമാണ്. വിവിധ കലാപരിപാടികളും പള്ളുരുത്തി വെളിയില്‍ നടക്കുന്നുണ്ട്. ടൂറിസം ഗ്രാമമായ കുമ്പളങ്ങിയില്‍ മോഡല്‍ ടൂറിസം സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ഓണാഘോഷ പരിപാടികള്‍. ഹോട്ടലുകളിലും ഹോം സ്റ്റേകളിലും വിദേശികള്‍ക്കായി പ്രത്യേകം ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. കിഫ്ബിയിലൂടെ സമഗ്രവികസനം ലക്ഷ്യം -വ്യവസായ മന്ത്രി കൊച്ചി: സംസ്ഥാനത്തിൻെറ സമഗ്ര വികസനത്തിന് കിഫ്ബിയിൽ നിന്ന് കുറഞ്ഞ പലിശനിരക്കിൽ വായ്പയെടുത്ത് 50,000 കോടിയുടെ വികസനമാണ് ലക്ഷ്യമിടുന്നതെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജൻ. കേരള മർച്ചൻറ്സ് ചേംബർ ഓഫ് കോമേഴ്സ് പ്രളയദുരിത ബാധിതർക്കായി നിർമിച്ച വീടുകളുടെ താക്കോൽദാനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ചേരാനല്ലൂരിൽ അഞ്ച് വീടുകളുടെയും നായരമ്പലത്ത് ഒരെണ്ണത്തിൻെറയും താക്കോൽദാനം മന്ത്രി നിർവഹിച്ചു. സംഘടന പ്രസിഡൻറ് വി.എ. യൂസഫ് അധ്യക്ഷത വഹിച്ചു. ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.ആർ. ആൻറണി, ചേരാനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സോണി ചീക്കു, നായരമ്പലം പഞ്ചായത്ത് പ്രസിഡൻറ് ഷിബു, സി.ഐ.ടി.യു ജില്ല ജോയൻറ് സെക്രട്ടറി കെ.എം. അഷ്റഫ് എന്നിവർ സംസാരിച്ചു. കെ.എം.സി.സി ജനറൽ സെക്രട്ടറി കെ.എം. മുഹമ്മദ് സഗീർ സ്വാഗതവും വൈസ് പ്രസിഡൻറ് ജി. കാർത്തികേയൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.