കൂത്താട്ടുകുളം: ഓണംകുന്ന് ക്ഷേത്രസമുച്ചയത്തിൽ നടന്ന നിറപുത്തരി കൊയ്ത്തുത്സവം നഗരസഭ കൗൺസിലർ അശോകൻ ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് താലൂക്ക് യൂനിയൻ പ്രസിഡൻറ് ആർ. ശ്യാംദാസ്, കരയോഗം സെക്രട്ടറി കെ.ആർ. സോമൻ, പി.എസ്. ഗുണശേഖരൻ, ജി. ബാലചന്ദ്രൻ നായർ, സി.ആർ. ശശിധരൻ നായർ എന്നിവർ നേതൃത്വം നൽകി. വിശേഷാൽ പൂജകൾക്ക് മ്യാൽപ്പള്ളിമന രാജീവ് നമ്പൂതിരി, നാരായണൻ നമ്പൂതിരി, കൃഷ്ണൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.