അമ്പലപ്പുഴ: മനു (കാകൻ മനു) കൊലക്കേസിൽ കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ തെളിവെടുപ്പിന് കടപ്പുറത്തെത്തിച്ചു. കേസില െ രണ്ടാംപ്രതി പുന്നപ്ര വടക്ക് പഞ്ചായത്ത് പറവൂർ കാക്കിരിയിൽ ഓമനക്കുട്ടൻ (ജോസഫ് -19), നാലാം പ്രതി അപ്പാപ്പൻ പത്രോസ് എന്ന പത്രോസ് ജോൺ (28) എന്നിവരെയാണ് പറവൂർ ഗലീലിയോ കടൽത്തീരത്തെത്തിച്ച് തെളിവെടുത്തത്. പ്രതികൾ മനുവിനെ മർദിക്കാൻ ഉപയോഗിച്ച തടിക്കഷണം, കാറ്റാടിക്കമ്പുകൾ, മരണമുറപ്പാക്കുന്നതിന് മനുവിൻെറ കഴുത്തിൽ കെട്ടിയ പ്ലാസ്റ്റിക് കയർ എന്നിവ പൊലീസ് കണ്ടെടുത്തു. ഇവ സയൻറിഫിക് ഓഫിസർ വി. ചിത്രയുടെ നേതൃത്വത്തിൽ പരിശോധിച്ചു. കേസുമായി ബന്ധപ്പെട്ട് ആറ് പ്രതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ ഓമനക്കുട്ടൻ, പത്രോസ് ജോൺ എന്നിവരെക്കൂടാതെ ഒന്നാംപ്രതി സൈമൺ എന്ന സനീഷിനെയും (29) പൊലീസ് വ്യാഴാഴ്ച രാവിലെ 11ഓടെ കസ്റ്റഡിയിൽ വാങ്ങിയിരുന്നു. കേസുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ കണ്ടെത്തുന്നതിനായാണ് ഇവരെ കസ്റ്റഡിയിൽ വാങ്ങിയത്. സ്റ്റേഷനിലെത്തിച്ച പ്രതികളെ ആലപ്പുഴ സൗത്ത് സി.ഐ കെ.എ. രാജേഷ്, പുന്നപ്ര എസ്.ഐ കെ. രാജൻ ബാബു എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേകം ചോദ്യംചെയ്ത ശേഷം മനുവിനെ കൊന്ന് കുഴിച്ചുമൂടിയ സ്ഥലത്തും കൊണ്ടുവന്നു. മനുവിൻെറയും മർദിക്കുന്നതിനിടെ മനുവിൻെറ രക്തംപുരണ്ട പത്രോസ് ജോണിൻെറയും വസ്ത്രങ്ങൾ പെട്രോളൊഴിച്ച് കത്തിച്ച സ്ഥലത്തും പ്രതികളെയെത്തിച്ച് തെളിവെടുത്തു. കേസിൽ കൂടുതൽ പ്രതികളുെണ്ടന്നും ഒളിവിൽ കഴിയുന്ന ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ തെളിവെടുപ്പിനുശേഷം സെപ്റ്റംബർ ഒന്നിന് വീണ്ടും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.