നാക് അക്രഡിറ്റേഷൻ: മികച്ച നേട്ടവുമായി എറണാകുളം സെൻറ് തെരേസാസ് കോളജ്

നാക് അക്രഡിറ്റേഷൻ: മികച്ച നേട്ടവുമായി എറണാകുളം സൻെറ് തെരേസാസ് കോളജ് കൊച്ചി: നാഷനൽ അസെസ്മൻെറ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിൻെറ (നാക്) പരിഷ്‌കരിച്ച വ്യവസ്ഥകള്‍ പ്രകാരമുള്ള നാലാംഘട്ട മൂല്യനിര്‍ണയത്തില്‍ എറണാകുളം സൻെറ് തെരേസാസ് സി.ജി.പി.എ 3.57 സ്‌കോറോടെ എ പ്ലസ് പ്ലസ് ഗ്രേഡ് കരസ്ഥമാക്കിയതായി കോളജ് അധികൃതര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. നാലാംഘട്ട നാക് മൂല്യനിര്‍ണയത്തില്‍ എ പ്ലസ്പ്ലസ് ഗ്രേഡ് ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യത്തേതും രാജ്യത്തെ രണ്ടാമത്തെയും കോളജാണ് സൻെറ് തെരേസാസ്. 1999ല്‍ നാക് അക്രഡിറ്റേഷനില്‍ ഫൈവ് സ്റ്റാര്‍ ഗ്രേഡ് ലഭിച്ച സൻെറ് തെരേസാസ് കോളജ് 2006ലെ പുനര്‍മൂല്യനിര്‍ണയത്തില്‍ എ ഗ്രേഡും 2012ലെ മൂന്നാം ഘട്ടത്തില്‍ എ ഗ്രേഡും 3.4 സി.ജി.പി.എയും കരസ്ഥമാക്കിയിരുന്നു. അന്തിമഘട്ട മൂല്യനിര്‍ണയത്തിന് നാക് സംഘം ആഗസ്റ്റ് അഞ്ച്, ആറ് തീയതികളില്‍ കോളജ് സന്ദര്‍ശിച്ചിരുന്നു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. സജിമോള്‍ അഗസ്റ്റിൻെറ നേതൃത്വത്തിൽ നാക് കോഓഡിനേറ്റര്‍ ഡോ. ലതാനായര്‍.ആര്‍, ഐ.ക്യു.എ.സി കോഓഡിനേറ്റര്‍ ഡോ. ഉഷാ നായര്‍, ഡോ. നിര്‍മല പത്മനാഭന്‍, ഡോ. ബീന ജോബ്, ഡോ. കല എം.എസ്, ഡോ. അല്‍ഫോൻസ വിജയ, സിസ്റ്റര്‍ സുചിത എന്നിവരടങ്ങിയ സ്റ്റിയറിങ് കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നൽകിയത്. കോളജിൻെറ നേട്ടം കൂട്ടായ പ്രവര്‍ത്തനത്തിൻെറ വിജയമാണെന്ന് ഡയറക്ടര്‍ ഡോ. സിസ്റ്റര്‍ വിനീത വാർത്തസമ്മേളനത്തിൽ പറഞ്ഞു. സൻെറ് തെരേസാസ് കോളജില്‍ നിലവിൽ 3500ലേറെ വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. 2014ല്‍ സ്വയംഭരണ പദവി ലഭിച്ച കോളജിന് വിവിധ രാജ്യാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി പങ്കാളിത്തമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.