കെ. ഷിബുരാജൻ ചെങ്ങന്നൂർ നഗരസഭ ചെയർമാൻ

ചെങ്ങന്നൂർ: കോൺഗ്രസ് പ്രതിനിധി . ഒമ്പതിനെതിരെ 12 വോട്ടിനാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. ധാരണപ്രകാരം ജോൺ മുളങ്കാട്ടിൽ പദവി രാജിവെച്ച ഒഴിവിലാണ് ആർ.ഡി.ഒ ജി. ഉഷാകുമാരി വരണാധികാരിയായി തെരഞ്ഞെടുപ്പ് അജണ്ടയായി കൗൺസിൽ യോഗം വിളിച്ചത്. 27 അംഗ കൗൺസിലിൽ മുൻ ചെയർമാനും എൻ.ഡി.എ അംഗവും കേരള കോൺഗ്രസ് പി.സി. തോമസ് വിഭാഗം സംസ്ഥാന വൈസ് ചെയർമാനുമായ രാജൻ കണ്ണാട്ട് ഒഴികെ 26 കൗൺസിലർമാരും ഹാജരായി. ഷിബുരാജൻെറ പേര് ജോൺ മുളങ്കാട്ടിൽ (ജോൺ എം. തോമസ്) നിർദേശിച്ച്, മുൻ വൈസ് ചെയർപേഴ്സൻ കേരള കോൺഗ്രസ്-എമ്മിലെ കുഞ്ഞൂഞ്ഞമ്മ പറമ്പത്തൂർ പിന്താങ്ങി. എൽ.ഡി.എഫിൽനിന്ന് സ്വതന്ത്രനായ എബി ചാക്കോയുടെ പേര് വി.വി. അജയൻ നിർദേശിച്ചു. കെ.എം. ഹരിദാസ് പിന്താങ്ങി. എൻ.ഡി.എയിൽനിന്ന് ബി.ജെ.പിയുടെ ബി. ജയകുമാറിൻെറ പേര് മുൻ ചെയർപേഴ്സൻ ശ്രീദേവി ബാലകൃഷ്ണൻ നിർദേശിച്ചു. ആദ്യ റൗണ്ടിൽ ഏറ്റവും കുറവ് വോട്ട് ലഭിച്ച സ്ഥാനാർഥിയെ ഒഴിവാക്കി. രണ്ടാംഘട്ടം വോട്ടെടുപ്പ് നടത്തിയാണ് വിജയിയെ പ്രഖ്യാപിച്ചത്. ഷിബു രാജന് 12ഉം എബിക്ക് ഒമ്പതും വോട്ട് ലഭിച്ചു. തുടർച്ചയായി കൗൺസിലിലേക്ക് വിജയിക്കുന്ന ഷിബുരാജൻ കെ.എസ്.യുവിലൂടെ ഉയർന്ന് കോൺഗ്രസ് ജില്ല കമ്മിറ്റി അംഗം വരെ എത്തി. അങ്ങാടിക്കൽ മലയിൽ 15ാം വാർഡിനെയാണ് പ്രതിനിധാനം ചെയ്യുന്നത്. എട്ടുനോമ്പാചരണവും പള്ളിപ്പെരുന്നാളും ചെങ്ങന്നൂർ: ഓര്‍ത്തഡോക്സ് സുറിയാനി സഭയിലെ ദൈവമാതാവിൻെറ നാമധേയത്തിെല പൗരാണിക ദേവാലയമായ വെൺമണി സൻെറ് മേരീസ് ഓർത്തഡോക്സ് ഇടവക പള്ളിപ്പെരുന്നാളും വേദവചന പ്രഭാഷണവും എട്ടുനോമ്പാചരണവും ഒന്നുമുതൽ എട്ടുവരെ നടക്കും. ചടങ്ങുകള്‍ക്ക് ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്ത, അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത എന്നിവർ കാർമികത്വം വഹിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. ഒന്നിന് രാവിലെ മാത്യൂസ് മാർ തേവോദോസിയോസിൻെറ മുഖ്യകാർമികത്വത്തിൽ വലിയ പള്ളിയിൽ മൂന്നിേന്മൽ കുർബാനയും പെരുന്നാൾ കൊടിയേറ്റവും തുടർന്ന് കൊച്ചുപള്ളിയിലും നടക്കും. കളത്തിൽ താഴെ കുരിശടിയിലേക്ക് കൊടിമരഘോഷയാത്രയും കൊടിയേറ്റവും ആരംഭിക്കുന്നതോടെ എട്ടുനോമ്പ് പെരുന്നാളിന് തുടക്കമാകും. ശാമുവൽ കുറ്റിക്കാട്ട് കോർ എപ്പിസ്കോപ്പ കൺെവൻഷൻ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.