കൊച്ചി: എറണാകുളം ഗോശ്രീ പാലത്തിൽ വിള്ളൽ കണ്ടെത്തി. ബോൾഗാട്ടിയിൽനിന്ന് വല്ലാർപാടത്തേക്കുള്ള ഭാഗത്താണ് വിള്ളൽ. പാലത്തിൻെറ ഒരുഭാഗത്ത് നടപ്പാതയിൽ വിള്ളൽ വ്യാഴാഴ്ച വൈകീട്ടോടെയാണ് ശ്രദ്ധയിൽപെട്ടത്. കൊച്ചി സിറ്റി പൊലീസ്, പോർട്ട് ട്രസ്റ്റ് അധികൃതർ എന്നിവർ പരിശോധന നടത്തി. താൽക്കാലികമായി വലിയ വാഹനങ്ങൾ പാലത്തിൽ പ്രവേശിക്കുന്നത് നിർത്തിെവച്ചു. പകരം സമാന്തരമായി കടന്നുപോകുന്ന വല്ലാർപാടത്തുനിന്ന് ബോൾഗാട്ടിയിലേക്കുള്ള പാലത്തിലൂടെയാണ് കണ്ടെയ്നറുകളടക്കം ഇപ്പോൾ കടത്തിവിടുന്നത്. നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പാലത്തിലാണ് വിള്ളൽ. വെള്ളിയാഴ്ച പാലത്തിൽ കൂടുതൽ പരിശോധന നടക്കും. രണ്ടുമാസം മുമ്പ് വല്ലാർപാടം ഡി.പി വേൾഡിൻെറ മുൻവശെത്ത മേൽപാലത്തിലും സ്പാൻ തകർന്ന് വിള്ളൽ കണ്ടെത്തിയിരുന്നു. പാലത്തിൻെറ കിഴക്ക് ആദ്യ സ്പാൻ ഏകദേശം രണ്ട് മീറ്റർ തകർന്ന അവസ്ഥയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.