മെട്രോ തൈക്കൂടത്തേക്ക്: സുരക്ഷ കമീഷണറുടെ പരിശോധന ഇന്നുമുതൽ

* സെപ്റ്റംബർ 25 വരെ എല്ലാ സ്റ്റേഷനിലും പാർക്കിങ് സൗജന്യം കൊച്ചി: മഹാരാജാസ് കോളജ് സ്റ്റേഷനിൽനിന്ന് തൈക്കൂടത്തേക ്കുള്ള പാതയിൽ മെട്രോ സർവിസ് ആരംഭിക്കുന്നതിന് മുന്നോടിയായി സുരക്ഷ കമീഷണറുടെ പരിശോധന വെള്ളിയാഴ്ച തുടങ്ങും. രണ്ടുദിവസം നീളും. സുരക്ഷ കമീഷണറുടെ പച്ചക്കൊടി ലഭിക്കുന്നതിൻെറ അടിസ്ഥാനത്തിൽ സർവിസിന് തുടക്കമാകും. 5.6 കി.മീറ്ററാണ് അഞ്ച് സ്റ്റേഷൻ ഉൾപ്പെടുന്ന മഹാരാജാസ് കോളജ്-തൈക്കൂടം പാതയുടെ ദൂരം. പരിശോധനയിൽ അനുമതി ലഭിച്ചാൽ സെപ്റ്റംബർ തുടക്കത്തിൽതന്നെ ഉദ്ഘാടനം നടക്കുമെന്നാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് അധികൃതർ അറിയിച്ചത്. പുതിയ പാതയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് എല്ലാ മെട്രോ സ്‌റ്റേഷനിലും യാത്രക്കാര്‍ക്കുള്ള പാര്‍ക്കിങ് കൊച്ചി െമട്രോ സൗജന്യമാക്കി. സെപ്റ്റംബര്‍ 25 വരെയാണ് സൗജന്യ പാര്‍ക്കിങ്. തൂണുകളുടെ നിര്‍മാണം, ഗര്‍ഡറുകള്‍, ഇരുമ്പുപാലങ്ങള്‍ തുടങ്ങിയവയെല്ലാം സംഘം പരിശോധിക്കും. ഇവയുടെ ഡിസൈനും വിലയിരുത്തും. സിഗ്നലിങ് പരിശോധന നടക്കുന്ന സാഹചര്യത്തിൽ ശനിയാഴ്ച രാവിലെ ആറിന് ആരംഭിക്കേണ്ട ആലുവ-മഹാരാജാസ് സർവിസ് എട്ടിനാകും തുടങ്ങുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.