കൊച്ചി: കൊച്ചി സർവകലാശാലയിലെ ഷിപ് ടെക്‌നോളജി വകുപ്പ് ഷിപ്് ക്ലാസിഫിക്കേഷന്‍ ഏജന്‍സിയായ മാരിടൈം എൻറര്‍പ്രൈസ ് ക്ലാസ്-എൻ.കെയുടെ സഹകരണത്തോടെ ഗ്ലോബല്‍ അലുമ്‌നി മീറ്റ് സംഘടിപ്പിക്കും. സെപ്റ്റംബര്‍ ആറിന് കുസാറ്റ് സയന്‍സ് സെമിനാര്‍ കോംപ്ലക്‌സില്‍ ഉച്ചക്ക് രണ്ടിനാണ് പരിപാടി. തീരദേശ, ഉള്‍നാടന്‍ ജലഗതാഗത സമ്മേളനം ഇന്ന് കൊച്ചി: തീരദേശ, ഉള്‍നാടന്‍ ജലഗതാഗത മേഖലയിലെ പ്രശ്നങ്ങളും സാധ്യതകളും വിലയിരുത്താനും നടപ്പാക്കേണ്ട പരിഷ്‌കാരങ്ങൾ ചര്‍ച്ചചെയ്യാനും ഇന്ത്യ സീട്രേഡിൻെറ വാര്‍ഷികസമ്മേളനം വെള്ളിയാഴ്ച കൊച്ചിയില്‍ നടക്കും. ഉച്ചക്ക് രണ്ടിന് ബൈപാസിലെ കൊച്ചി ഹോളിഡേ ഇന്നിലാണ് സമ്മേളനം. ഷിപ്പിങ് മന്ത്രാലയത്തിലെ പ്രതിനിധികളായ എന്‍. ശിവശൈലം, വാണിജ്യ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി (ലോജിസ്റ്റിക്‌സ്) രബീന്ദ്ര കെ. അഗര്‍വാള്‍, ഷിപ്പിങ് മന്ത്രാലയം ജോയൻറ് സെക്രട്ടറി (തുറമുഖങ്ങള്‍) പി.എന്‍. റാവു, കൊച്ചി പോര്‍ട്ട് ട്രസ്റ്റ് ചെയര്‍പേഴ്സൻ ഡോ. എം. ബീന, കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡ് സി.എം.ഡി മധു എസ്. നായര്‍ തുടങ്ങിയവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.