എസ്.ബി.െഎ പ്രവർത്തന അവലോകനയോഗം മൂവാറ്റുപുഴ: സാമ്പത്തികവളർച്ച മുന്നിൽകണ്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായി മൂവാറ്റുപുഴ റീജനിലെ ശാഖ മാനേജർമാരുടെ യോഗം ചേർന്നു. ഹെഡ് ഓഫിസ് ഡി.ജി.എം ജയറാം കൃഷ്ണസ്വാമി ഉദ്ഘാടനം ചെയ്തു. റീജനൽ മാനേജർ ആർ.വി. അജിത് കുമാറിൻെറ നേതൃത്വത്തിൽ അഞ്ചുവർഷത്തെ പ്രവർത്തനം അവലോകനം ചെയ്തു. വ്യവസായങ്ങൾക്കും കൃഷിക്കും നൽകുന്ന വായ്പകൾ, വിദ്യാഭ്യാസ വായ്പ, വനിത ശാക്തീകരണ പദ്ധതികൾ, എം.എസ്.എം.ഇ മുദ്ര വായ്പകൾ, ഗ്രീൻ ഇക്കോണമി പദ്ധതികൾ, ഡിജിറ്റൽ പണമിടപാടുകൾ, ഭവനവായ്പകൾ തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ചാണ് ചർച്ചകൾ നടത്തിയതെന്ന് റീജനൽ മാനേജർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.