അഭിമന്യു വധം: വിചാരണ നടപടികൾക്ക്​ ഇന്ന്​ തുടക്കം

കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് ബിരുദ വിദ്യാർഥിയായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൻെറ വിചാരണ നട പടികൾ ബുധനാഴ്ച ആരംഭിക്കും. കുറ്റപത്രം നൽകിയ 16 പ്രതികളിൽ ഒമ്പത് പേരാണ് ആദ്യ ഘട്ടത്തിൽ വിചാരണ നേരിടുക. അവസാനം കീഴടങ്ങിയ ഒമ്പതാം പ്രതി ഷിഫാസിനെയും ആദ്യ ഘട്ട വിചാരണയിൽ ഉൾപ്പെടുത്താനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ട്. 2018 ജൂലൈ രണ്ടിന‌ാണ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയത്. അരൂക്കുറ്റി വടുതല ജവാദ് മൻസിലിൽ ജെ.ഐ. മുഹമ്മദ് (20), എരുമത്തല ചാമക്കാലായിൽ വീട്ടിൽ ആരിഫ് ബിൻ സലീം (25), പള്ളുരുത്തി പുതിയാണ്ടിൽ റിയാസ് ഹുസൈൻ (37), കോട്ടയം കങ്ങഴ ചിറക്കൽ ബിലാൽ സജി (18),പത്തനംതിട്ട കോട്ടങ്കൽ ഫാറൂഖ് അമാനി (19), മരട് പെരിങ്ങാട്ടുപറമ്പ് പി.എം. റജീബ്(25), നെട്ടൂർ പെരിങ്ങോട്ട് പറമ്പ് അബ്ദുൽ നാസർ (നാച്ചു- 24), ആരിഫിൻെറ സഹോദരൻ എരുമത്തല ചാമക്കാലായിൽ വീട്ടിൽ ആദിൽ ബിൻ സലീം (23), പള്ളുരുത്തി പുളിക്കനാട്ട് വീട്ടിൽ പി.എച്ച് സനീഷ് (32) എന്നിവരാണ് വിചാരണ നേരിടുന്ന മറ്റ് പ്രതികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.