സുഷമ സ്വരാജ്​ അന്തരിച്ചു

ന്യൂഡൽഹി: മുതിർന്ന ബി.ജെ.പി നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ . 67 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടർന്ന് ഡൽഹി എ.െഎ.ഐ.എം.എസ് ആശുപത്രിയിൽ ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് അന്ത്യം. ബി.ജെ.പിയുടെ വനിതനേതാക്കളിൽ ഏറ്റവും പ്രാമുഖ്യം നേടിയ അവർ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല. ആദ്യ മോഡി സർക്കാറിൽ വിദേശകാര്യമന്ത്രിയായി പ്രവർത്തിച്ച അവർ സമൂഹമാധ്യമങ്ങളിലൂടെ ഇന്ത്യൻ പ്രവാസികളുടെ പ്രശ്നങ്ങൾ അറിഞ്ഞ് ഇടപെട്ടു. ഏഴുതവണ പാർലമൻെറിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 25ാം വയസ്സിൽ ഹരിയാന മന്ത്രിസഭാംഗമായി. 2014 പൊതുതെരഞ്ഞെടുപ്പിൽ മധ്യപ്രദേശിലെ വിധിഷ മണ്ഡലത്തിൽനിന്ന് നാലുലക്ഷം വോട്ടുകൾക്കാണ് വിജയിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.