മരട്​ ജോസഫിനെ ആദരിക്കുന്നു

കൊച്ചി: കേരള സംഗീതനാടക അക്കാദമി ഫെല്ലോഷിപ് നേടിയ മരട് ജോസഫിന് വ്യാഴാഴ്ച വൈകീട്ട് 5.30ന് ചങ്ങമ്പുഴ പാര്‍ക്കില്‍ വന്ദന സായാഹ്നമൊരുക്കുന്നു. പ്രഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്യും. നാടക ഗാനമേളയും അരങ്ങേറും. കുടിവെള്ളക്ഷാമം: വാട്ടർ അതോറിറ്റി ഓഫിസിൽ പ്രതിഷേധം തൃപ്പൂണിത്തുറ: പൊട്ടിയ പൈപ്പ് നന്നാക്കാത്തത് മൂലം തൃപ്പൂണിത്തുറയിലും പരിസരപ്രദേശത്തും ദിവസങ്ങളായി കുടിവെള്ളം നിലച്ചതിനെതിരെ എരൂർ ആസാദ് വാട്ടർ അതോറിറ്റി ഓഫിസിലേക്ക് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. മുൻ മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് സി. വിനോദ് അധ്യക്ഷതവഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ആർ. വേണുഗോപാൽ, രാജു പി.നായർ, മണ്ഡലം പ്രസിഡൻറുമാരായ പി.സി പോൾ, പി.ഡി. ശ്രീകുമാർ, യു.ഡി.എഫ് നഗരസഭ പാർലമൻെററി പാർട്ടി ലീഡർ കെ.ജി. സത്യവതൻ തുടങ്ങിയവർ സംസാരിച്ചു. മെഡിസെപ്: സർവകലാശാല ജീവനക്കാർ വഞ്ചനാദിനമാചരിച്ചു കളമശ്ശേരി: മെഡിക്കൽ റീഇേമ്പഴ്സ്മൻെറ് പദ്ധതി അട്ടിമറിച്ച് മെഡിസെപ് അടിച്ചേൽപിക്കുന്നതിനെതിരെ സർവകലാശാല ജീവനക്കാർ വഞ്ചനദിനമാചരിച്ചു. ഫെഡറേഷൻ ഓഫ് ഓൾ കേരള യൂനിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസിൻെറ ആഹ്വാനപ്രകാരമായിരുന്നു പ്രതിഷേധം. സമരത്തിന് സംസ്ഥാന പ്രസിഡൻറ് എൻ.എൽ. ശിവകുമാർ, ജനറൽ സെക്രട്ടറി എം.ജി. സെബാസ്റ്റ്യൻ, ട്രഷറർ എം. ഷാജി ഖാൻ, സി.കെ. സുരേഷ്കുമാർ, ഒ.ടി. പ്രകാശ്, കൊച്ചി യൂനിവേഴ്സിറ്റി എംപ്ലോയീസ് യൂനിയൻ വൈസ് പ്രസിഡൻറ് കെ.എസ്. നിസാർ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.