ലക്ഷ്യം ഫെഡറൽ സംവിധാനം തകർക്കൽ -പീപ്പിൾസ് മൂവ്മൻെറ് കൊച്ചി: ഫെഡറൽ സംവിധാനത്തെ പാടെ ഇല്ലാതാക്കുന്ന ശ്രമമാണ് കേന്ദ്രസർക്കാർ ലക്ഷ്യമിട്ടിരിക്കുന്നതെന്ന് കേരള പീപ്പിൾസ് മൂവ്മൻെറ്. ഇതിനെ എതിർത്ത് പരാജയപ്പെടുത്തിയില്ലെങ്കിൽ മറ്റ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമുള്ള പ്രത്യേക പദവികളും താമസിയാതെ എടുത്തുകളയും. ചാതുർവർണ്യ സിദ്ധാന്തത്തിൽ അധിഷ്ഠിതമായ സവർണ ഹിന്ദുരാഷ്ട്രം എന്ന ലക്ഷ്യത്തിലേക്കാണ് ബി.ജെ.പിയും കൂട്ടരും രാജ്യത്തെ നയിക്കുന്നതെന്നും പ്രസ്താവനയിൽ പറഞ്ഞു. പെരുമാൾ മുരുകൻ 10ന് കൊച്ചിയിൽ കൊച്ചി: സംഘ്പരിവാർ ഭീഷണിയെത്തുടർന്ന് എഴുത്ത് അവസാനിപ്പിച്ച തമിഴ് സാഹിത്യകാരൻ പെരുമാൾ മുരുകന് ആഗസ്റ്റ് 10ന് വൈകീട്ട് എറണാകുളം പബ്ലിക് ലൈബ്രറി അങ്കണത്തിൽ സ്വീകരണം നൽകും. ലൈബ്രറി പ്രസിഡൻറും കവിയുമായ എസ്. രമേശൻ അധ്യക്ഷതവഹിക്കും. മാധ്യമ സ്വാതന്ത്ര്യ സംരക്ഷണം എന്ന വിഷയത്തെക്കുറിച്ച് പെരുമാൾ മുരുകൻ സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.