കാലടി: കാഞ്ഞൂർ പുതിയേടം- പാറപ്പുറം റോഡിന് ഇരുവശവും പുല്ലുകൾ വളർന്ന് കാടായി മാറി. പുതിയേടം പാൽ ഡയറി ജങ്ഷൻ മുതൽ ആലിൻ ചുവടു വരെയാണ് റോഡിൽ വലിയ തോതിൽ പുല്ലുകൾ വളർന്നത്. കാടായി മാറിയതോടെ രാത്രി ഇഴജന്തുക്കളുടെ ശല്യമേറിയതായി പ്രദേശവാസികൾ പറഞ്ഞു. കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും വളരെയേറെ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു ഈ ഭാഗത്ത് ഒരു വളവു കൂടിയുണ്ട്. അടിയന്തരമായി റോഡിൻെറ ഇരുവശത്തെ കാടുകൾ വെട്ടി നീക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.