ഗ്രാറ്റ്വിറ്റി പുനഃസ്ഥാപിക്കണം -കേരള ആര്‍ട്ടിസാന്‍സ് യൂനിയന്‍

കോലഞ്ചേരി: കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയ നിർമാണ തൊഴിലാളികളുടെ ഗ്രാറ്റ്വിറ്റി പുനഃസ്ഥാപിക്കണമെന്ന് കേരള ആര്‍ട്ടിസാന്‍സ് യൂനിയന്‍ (സി.ഐ.ടി.യു) ജില്ല സമ്മേളനം ആവശ്യപ്പെട്ടു. നിർമാണസാമഗ്രികളുടെ വിലക്കയറ്റം തടയുക, ക്ഷേമനിധി ആനുകൂല്യങ്ങള്‍ പുനഃസ്ഥാപിക്കുക, പൊതുമേഖല സ്ഥാപനങ്ങള്‍ വിറ്റുതുലക്കുന്ന നയം തിരുത്തുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. സമ്മേളനം സി.ഐ.ടി.യു ജില്ല സെക്രട്ടറി സി.കെ. മണിശങ്കര്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് പി.എസ്. മോഹനന്‍ അധ്യക്ഷത വഹിച്ചു. കെ.കെ. ശശിധരന്‍, പി.സി. സതീഷ്‌കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി നെടുവത്തൂര്‍ സുന്ദരേശന്‍, ജില്ല സെക്രട്ടറി എം.എ. ശശിധരന്‍, സംസ്ഥാന പ്രസിഡൻറ് പി.കെ. ഷാജന്‍, സംസ്ഥാന സെക്രട്ടറി സി.വി. ജോയി, എന്‍. മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. എം.എന്‍. മോഹനന്‍ സ്വാഗതവും എം.എന്‍. അജിത് നന്ദിയും പറഞ്ഞു. പി.എസ്. മോഹനന്‍(പ്രസി), എം.എ. ശശിധരന്‍ (സെക്ര), എം.എന്‍. അജിത് (ട്രഷ) എന്നിവര്‍ ഭാരവാഹികളായി 35 അംഗ ജില്ല കമ്മിറ്റിയെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.