പിറവം: പാഴൂരിൽ വീണ്ടും തെരുവുനായ്ക്കൾ വളർത്തുമൃഗങ്ങളെ കൊല്ലാൻ തുടങ്ങിയതോടെ കർഷകർ ഭീതിയിൽ. കഴിഞ്ഞദിവസം പാഴൂർ പള്ളി നിരാക്കൽ ഓമന ചാക്കോയുടെ ആടിനെ കൊന്നതാണ് ഒടുവിലത്തെ സംഭവം. പിറവം മേഖലയിൽ തെരുവുനായ്ക്കൾ കൂട്ടത്തോടെ സഞ്ചരിക്കുന്നത് വിദ്യാർഥികൾ അടക്കമുള്ള കാൽനടക്കാർക്ക് ഭീഷണിയായിരിക്കുകയാണ്. എടക്കാട്ടുവയൽ പഞ്ചായത്തിലെ വെളിയനാട് ഭാഗത്തുനിന്ന് കോഴിക്കടക്കാരും ഫാമുകാരും മാലിന്യം പാഴൂർ ആറ്റുതീരം റോഡിൻെറ പല ഭാഗങ്ങളിലും തള്ളുന്നതാണ് നായ്ശല്യത്തിന് പ്രധാന കാരണം. ചെറുകിട കാറ്ററിങ് ഗ്രൂപ്പിൻെറ ബാക്കി വരുന്ന ഭക്ഷണവും റോഡരികിൽ ഉപേക്ഷിക്കുകയാണ്. അടിയന്തര നടപടി സ്വീകരിക്കണമെന്ന് ദേശീയ കർഷകത്തൊഴിലാളി ഫെഡറേഷൻ മണ്ഡലം പ്രസിഡൻറ് സിംപിൾ തോമസ് പാഴൂർ ആവശ്യപ്പെട്ടു. em prm IMG-20190731-WA0039 ചിത്രം: കഴിഞ്ഞ ദിവസം പാഴൂർ പള്ളി നിരാക്കൽ ഓമന ചാക്കോയുടെ ആടിനെ െതരുവുനായ്ക്കൾ കൊന്നനിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.