പിഴയടക്കാനുള്ളവർ സൂക്ഷിക്കുക; കാത്തിരിക്കുന്നത്‌ വലിയ ബാധ്യത

കാക്കനാട്: എറണാകുളം മേഖലയിലെ ആർ.ടി ഓഫിസുകൾക്ക്‌ കീഴിൽ വിവിധ വകുപ്പുകളിലായി പിഴയടക്കാനുള്ളത് 1800ലധികം കേസുകൾ. പുതിയ മോട്ടോർ വാഹന ഭേദഗതി ബിൽ രാജ്യസഭ ഇന്നലെ പാസാക്കിയതോടെ പിഴയടക്കാനുള്ളവരെ കാത്തിരിക്കുന്നത് കനത്ത ബാധ്യതയാണ്. നിയമങ്ങൾ തെറ്റിച്ച് വാഹനമോടിച്ചതിനുള്ള പിഴ സംഖ്യയിൽ പലമടങ്ങ് വർധനയാണ് പുതിയ ഭേദഗതി ബിൽ പ്രകാരമുള്ളത്. പഴയ നിയമപ്രകാരമാണ് പിഴയെഴുതിയിട്ടുള്ളതെങ്കിലും രാഷ്ട്രപതി ഒപ്പ് ചാർത്തുന്നതോടെ നിയമം നിലവിൽ വന്നാൽ പുതിയ കണക്കനുസരിച്ചുള്ള പിഴയടച്ചാൽ മാത്രമേ ഇത്തരം കേസുകൾ അവസാനിപ്പിക്കാൻ കഴിയൂവെന്ന് എറണാകുളം എൻഫോഴ്സ്മൻെറ് ആർ.ടി.ഒ മനോജ്കുമാർ പറഞ്ഞു. ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിക്കാതെ വാഹനമോടിച്ചാൽ നിലവിൽ 100 രൂപ വീതമാണ് പിഴ. പുതിയ ഭേദഗതി വരുന്നതോടെ 1000 രൂപയായി മാറും. മദ്യപിച്ച് വാഹനമോടിച്ചവർക്ക് 2000 രൂപയാണ് പിഴ. ഇത് 10,000 രൂപയായി മാറും. പിഴശിക്ഷയിൽ ഏറ്റവുമധികം വർധനവുണ്ടാകാൻ പോകുന്നത് അമിതഭാരം കയറ്റുന്നതിനാണ്. 200‌0 രൂപയുണ്ടായിരുന്നത് പത്തുമടങ്ങ് വർധിച്ച് 20,000 ആകുന്ന രീതിയിലാണ് പുതിയ ഭേദഗതി. പിഴ അടച്ചുതീർക്കാനുള്ളവർ എത്രയും‌ംപെട്ടെന്ന് തീർത്തില്ലെങ്കിൽ കനത്ത ബാധ്യത നേരിടേണ്ടിവരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.