കൊച്ചി: കേരളത്തിനും ഒഡിഷക്കുമിടയില്‍ ടൂറിസം രംഗത്ത് പരസ്പര സഹകരണത്തിനുള്ള സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നത് രണ്ടു സംസ്ഥാനങ്ങള്‍ക്കും പ്രയോജനകരമാകുമെന്ന് ഒഡിഷ ടൂറിസം വകുപ്പ് സെക്രട്ടറിയും കമീഷണറുമായ വിശാല്‍ കുമാര്‍ ദെവെ. ഒഡിഷ സര്‍ക്കാര്‍ രാജ്യവ്യാപകമായി നടത്തുന്ന ടൂറിസം പ്രചാരണ പരിപാടിയുടെ ഭാഗമായി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുമായി ചേര്‍ന്ന് കൊച്ചിയില്‍ സംഘടിപ്പിച്ച റോഡ് ഷോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യാന്തര ടൂറിസ്റ്റ് ഡെസ്റ്റിനേഷനാകാന്‍ ഒഡിഷ തയാറെടുക്കുകയാണ്. ആഭ്യന്തര ടൂറിസ്റ്റുകളെയും വിദേശ ടൂറിസ്റ്റുകളെയും ഒഡിഷയിലേക്ക് ക്ഷണിച്ചു കൊണ്ടുവരുന്നതിന് ഒഡിഷ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി തലസ്ഥാനമായ ഭുവനേശ്വറില്‍നിന്ന് ദുൈബ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്ക് ഉടന്‍ വിമാന സര്‍വിസ് ആരംഭിക്കുന്നുണ്ടെന്ന് സെക്രട്ടറി അറിയിച്ചു. ഫിക്കി ടൂറിസം കമ്മിറ്റി അംഗം യു.സി. റിയാസ്, ഫിക്കി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ മനാബ് മജുംദാര്‍ എന്നിവര്‍ സംസാരിച്ചു. റോഡ് ഷോയുടെ ഭാഗമായി നടന്ന ബി ടു ബി , ബി ടു ജി മീറ്റുകളില്‍ 150ല്‍ ഏറെ പേര്‍ പങ്കെടുത്തു. ഒഡീഷയില്‍ നിന്നുള്ള കലാസംഘം അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി. നടന മികവിൽ സദസ്സിനെ കീഴടക്കി ഡോ. രേഖ രാജു കൊച്ചി: സാത്വിക, ലാസ്യ ഭാവതികവില്‍ കാണികളെ വിസ്മയിപ്പിച്ച് ഡോ. രേഖ രാജു. ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ സത്യഞ്ജലി സ്‌കൂള്‍ ഓഫ് ഡാന്‍സിൻെറ വെമ്പാട്ടി ചിന്നസത്യം സ്മരണാഞ്ജലിയിലാണ് ഡോ. രേഖ രാജു തൻെറ നടന മികവിനാല്‍ സദസ്സിനെ കീഴടക്കിയത്. മോഹിനിയാട്ടം അവതരണത്തില്‍ വോക്കല്‍ കലാമണ്ഡലം വിഷ്ണു, മ്യദംഗത്തില്‍ വൈപ്പിന്‍ സതീഷ്, വയലിനില്‍ ശൃം കല്യാണ്‍ എന്നിവര്‍ അകമ്പടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.