കൊച്ചി: രാജ്യത്ത് ദിനംതോറും സംഘ്പരിവാർ നടത്തിക്കൊണ്ടിരിക്കുന്ന മുസ്ലിം, ദലിത് വേട്ടക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് വെൽഫെയർ പാർട്ടി. പ്രക്ഷോഭത്തിന് മുന്നോടിയായി മണ്ഡലം തലങ്ങളിൽ വ്യാഴാഴ്ച പന്തം കൊളുത്തി പ്രകടനം സംഘടിപ്പിക്കും. വംശഹത്യക്കെതിരെ മുഴുവൻ മനുഷ്യരെയും അണിനിരത്തി ജനാധിപത്യ പ്രക്ഷോഭങ്ങളും സംഘടിപ്പിക്കും. ഭരണഘടന സംരക്ഷിക്കാനുള്ള ഇൗ പോരാട്ടത്തിൽ എല്ലാവരും അണിനിരക്കണമെന്ന് ജില്ല പ്രസിഡൻറ് ജ്യോതിവാസ് പറവൂർ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.