മട്ടാഞ്ചേരി: മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നതിനുള്ള നിരോധനം ലംഘിച്ച് അയല കുഞ്ഞുങ്ങളുമായി തീരത്തടുത്ത വള്ളം പൊലീസിനെ കണ്ടതോടെ അഴിമുഖത്ത് മത്സ്യം ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ബിൻസി മോൾ എന്ന വള്ളത്തിലാണ് ബുധനാഴ്ച രാവിലെ നിറയെ കുഞ്ഞു മത്സ്യങ്ങളുമായി ഫോർട്ട്കൊച്ചി കമാല കടവിൽ എത്തിയത് . തീരെ ചെറിയ അയലക്കുഞ്ഞുങ്ങളെ കണ്ടതോടെ വിവരം ആരോ മറൈൻ എൻഫോഴ്സ്മൻെറിനെ അറിയിച്ചു. വള്ളത്തിലെ മീൻ ബോക്സുകൾ ഇറക്കി കൊണ്ടിരിക്കെ ഉദ്യോഗസ്ഥരെത്തി. ഇതോടെ മത്സ്യം കായലിലേക്ക് തട്ടി വള്ളവുമായി തൊഴിലാളികൾ കടന്നുകളഞ്ഞു. കരയിൽ ഉണ്ടായിരുന്ന രണ്ട് തൊഴിലാളികൾ നീന്തി വള്ളത്തിൽ കയറി. കരയിൽ ഇറക്കി വെച്ചിരുന്ന മീൻ ബോക്സുകൾ നാട്ടുകാരിൽ ചിലർ കായലിലേക്ക് തട്ടി. ഇതോടെ അഴിമുഖം അയലക്കുഞ്ഞുകൾ കൊണ്ടു നിറഞ്ഞു. ഓടി കൂടിയ നാട്ടുകാരിൽ ചിലർ മീൻ കിറ്റുകളിലാക്കി കറിക്കുള്ള വകയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.