'റെഡ് എഫ്.എം കേള്‍ക്കുന്നുണ്ടോ?' -മൂന്നാം സീസണ്​ തുടക്കം

കൊച്ചി: റെഡ് എഫ്.എം കൊച്ചിയുടെ സാമൂഹികപ്രതിബദ്ധത പദ്ധതിയായ 'റെഡ് എഫ്.എം കേള്‍ക്കുന്നുണ്ടോ?' കാമ്പയിൻെറ മൂന്നാ ംസീസണ്‍ കലക്ടര്‍ എസ്. സുഹാസ് ഉദ്ഘാടനം ചെയ്തു. കേള്‍വിയില്ലാത്ത നിർധന കുട്ടികള്‍ക്ക് സൗജന്യമായി ശ്രവണസഹായി നല്‍കുന്നതിന് റെഡ് എഫ്.എം-2016ല്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് 'റെഡ് എഫ്.എം കേള്‍ക്കുന്നുണ്ടോ?'. റെഡ് എഫ്.എം പ്രൊമോ വഴിയും ജനറല്‍ ആശുപത്രികള്‍ വഴിയും വിവിധ സര്‍ക്കാറിതര സംഘടനകള്‍ മുഖാന്തരവും ലഭിച്ച രജിസ്‌ട്രേഷനുകളില്‍നിന്ന് തെരഞ്ഞെടുത്ത 10 കുട്ടികള്‍ക്കാണ് സൗജന്യ ശ്രവണസഹായി നല്‍കിയത്. ചടങ്ങില്‍ റെഡ് എഫ്.എം കേരള റീജൻ ഡി.ജി.എം പ്രദീപ് നായര്‍, സിനിമ താരങ്ങളായ ദുര്‍ഗകൃഷ്ണ, നിരഞ്ജന അനൂപ്, ക്ലാസി ഫര്‍ണിച്ചര്‍ എം.ഡി നിസാര്‍ അബ്ദുല്ല, ക്ലാരിടോണ്‍ ഹിയറിങ് എയ്ഡ് സൻെറര്‍ എം.ഡി അഫ്‌സല്‍ അലി, ലോയല്‍ മെഡിക്കോസ് ഡയറക്ടര്‍ പത്മകുമാര്‍, ഒലീവ് ബില്‍ഡേഴ്‌സ് ജനറല്‍ മാനേജര്‍ സി.എം. ഷാജി തുടങ്ങിയവര്‍ സംസാരിച്ചു. നിറ്റ ജലാറ്റിന്‍ കമ്പനിക്ക് ജി.എം.ഐ അവാര്‍ഡ് കൊച്ചി: നിറ്റ ജലാറ്റിന്‍ കമ്പനിക്ക് ഗ്രേറ്റ് മാനേജര്‍ ഇൻസ്റ്റിറ്റ്യൂട്ടിൻെറ (ജി.എം.ഐ) ബഹുമതി. ഫോബ്‌സ് ഇന്ത്യയുമായി സഹകരിച്ച് നടത്തിയ പഠനത്തില്‍ ഇന്ത്യയിലെ ഗ്രേറ്റ് പീപ്പിൾ മാനേജേഴ്‌സുള്ള രാജ്യത്തെ മികച്ച 50 കമ്പനികളിലൊന്നായി നിറ്റ ജലാറ്റിന്‍ കമ്പനി തെരഞ്ഞെടുക്കപ്പെട്ടു. മുംബൈയില്‍ നടന്ന ചടങ്ങില്‍ കമ്പനിക്കുവേണ്ടി എച്ച്.ആര്‍ വിഭാഗം ഡെപ്യൂട്ടി മാനേജര്‍ രാം ഭാസ്‌കര്‍ ജി.എം.ഐ ഉപദേഷ്ടാവ് സഞ്ജയ് മേഹ്ത്തയില്‍നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.