കെ.എസ്.കെ.ടി.യു വില്ലേജ് സമ്മേളനം മൂവാറ്റുപുഴ: കെ.എസ്.കെ.ടി.യു പായിപ്ര വില്ലേജ് സമ്മേളനം ജില്ല കമ്മിറ്റി അംഗം ഇ.എം. സലീം ഉദ്ഘാടനം ചെയ്തു. ഇ.എ. ഹരിദാസ് അധ്യക്ഷത വഹിച്ചു. ടി.എൻ. മോഹനൻ, ടി.കെ. രാമൻ, പായിപ്ര സഹകരണബാങ്ക് പ്രസിഡൻറ് കെ.എസ്. റഷീദ്, ആർ. സുകുമാരൻ, ഭവാനി ഉത്തരൻ, കമലാക്ഷി, പി.എ. പാലിയ എന്നിവർ സംസാരിച്ചു. മുതിർന്ന മുൻകാല ഭാരവാഹികളായ പി.എ. പാലിയ, കെ.എസ്. കുമാരൻ എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു. ടി.എ. കുമാരൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: ഇ.എ. ഹരിദാസ് (പ്രസി), പി.എ. പാലിയ, ശ്രീജ അനീഷ് (വൈസ് പ്രസി), ടി.എ. കുമാരൻ (സെക്ര), പി.ഡി. അനിൽകുമാർ, കെ.ടി. സോമൻ (ജോ.സെക്ര), കമലാക്ഷി(ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.