ജി.എസ്​.ടി സാ​ങ്കേതിക തകരാർ: വ്യാപാരികളിൽനിന്ന്​ പിഴ ഈടാക്കുന്നത്​ ഒഴിവാക്കണം

ആലപ്പുഴ: ജി.എസ്.ടി സാങ്കേതിക പ്രശ്നങ്ങളും അപാകതകളും മൂലമുണ്ടാകുന്ന തെറ്റുകൾക്ക് വ്യാപാരികളിൽനിന്ന് പിഴ ഈടാക്കുന്ന നടപടി പിൻവലിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ജനറൽ സെക്രട്ടറി സബിൽരാജ്. ഈ ആവശ്യം ഉന്നയിച്ച് ടാക്സ് കൺസൾട്ടൻറ്സ് അസോസിയേഷൻ കേരള നടത്തിയ ഒപ്പുശേഖരണത്തിൻെറ ജില്ലതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് എ. ഷാനവാസ് അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി. വേലായുധൻ നായർ ഉദ്ഘാടനം ചെയ്തു. ജില്ലതലത്തിൽ ശേഖരിച്ച ഒപ്പ് അടങ്ങിയ നിവേദനം സംസ്ഥാന പ്രസിഡൻറ് എ.എൻ. പുരം ശിവകുമാർ ഏറ്റുവാങ്ങി. കേരള ഫർണിച്ചർ മാനുഫാക്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ടോമി പുലിക്കാട്ടി, ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പി. വെങ്കിട്ടരാമയ്യർ, കേരള സിമൻറ് ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് ജേക്കബ് ജോൺ, ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി നസീർ പുന്നക്കൽ, ജില്ല പ്രസിഡൻറ് ആലപ്പി എ.മോഹൻ, ഓർഗനൈസിങ് സെക്രട്ടറി കെ. നാസർ, കേരള പ്രിേൻറഴ്സ് അസോസിയേഷൻ ജില്ല പ്രസിഡൻറ് മാത്യു കുറച്ചേരി, ഭാരവാഹികളായ എസ്. പത്മകുമാർ, ആർ. രാജേഷ്, എ.എ. ജോസഫ് എന്നിവർ സംസാരിച്ചു. 11ാം ശമ്പള കമീഷനെ നിയമിക്കണം -ഫെറ്റോ ആലപ്പുഴ: സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും സമയബന്ധിതമായി ലഭിക്കേണ്ട 11ാം ശമ്പള പരിഷ്കരണം നടപ്പാക്കാൻ കമീഷനെ നിയമിക്കണമെന്ന് കേരള എൻ.ജി.ഒ സംഘ് സംസ്ഥാന സെക്രട്ടറി എ. പ്രകാശ് ആവശ്യപ്പെട്ടു. ഫെഡറേഷൻ ഓഫ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ (ഫെറ്റോ) കലക്ടറേറ്റിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് ഗോപകുമാർ മഥുരാപുരി അധ്യക്ഷതവഹിച്ചു. ബി.എം.എസ് ജില്ല വൈസ് പ്രസിഡൻറ് ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. ജി. നന്ദകുമാർ, ജി. മഹാദേവൻ, പി.വി. പ്രവീൺ, കെ. മധു, ജെ. ഹരീഷ്കുമാർ, ബി. ബിന്ദു, ഡി. ബാബുപിള്ള, എൽ. ജയദാസ്, ഉദയപ്പൻ, ആർ. രാജേഷ് എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി കെ.എസ്. അജിത്കുമാർ ദേവധാനി സ്വാഗതവും എൻ. ദിലീപ്കുമാർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.